Follow KVARTHA on Google news Follow Us!
ad

മോഷണം മുതല്‍ വധശ്രമം വരെ, ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലംPathanamthitta, News, Politics, Religion, Sabarimala, Sabarimala Temple, BJP, Lok Sabha, Election, Trending, K. Surendran, Kerala,
പത്തനംതിട്ട: (www.kvartha.com 19.04.2019) ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനെതിരെ ശബരിമല സമരവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് 240 കേസുകള്‍. മോഷണം മുതല്‍ വധശ്രമം വരെ ഇവയില്‍പെടുന്നു.


പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍, വീട് തകര്‍ക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, തീവയ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, ആരാധനാലയം തകര്‍ക്കല്‍, പൊതുഗതാഗതം നശിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങള്‍. മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.

Have 240 criminal cases,BJP discloses the political graph of Pathanamthitta LS constituency candidate K Surendran, Pathanamthitta, News, Politics, Religion, Sabarimala, Sabarimala Temple, BJP, Lok Sabha, Election, Trending, K. Surendran, Kerala

തീവെയ്പിന് ആലപ്പുഴ ജില്ലയിലെ രാമങ്കരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും മോഷണക്കേസില്‍ തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കെ. സുരേന്ദ്രന്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഇരുപത് കേസുകളാണുണ്ടായിരുന്നത്. പിന്നീട് 220 കേസുകള്‍ വേറെയുമുണ്ടെന്ന വിവരം ബി.ജെ.പി കേന്ദ്രങ്ങള്‍ക്കു ലഭിച്ചു. ഇതുംകൂടി ഉള്‍പ്പെടുത്തി സുരേന്ദ്രനു വേണ്ടി രണ്ടു സെറ്റ് നാമനിര്‍ദേശ പത്രികകള്‍ പുതുക്കി നല്‍കിയിട്ടുണ്ട്.

കെ സുരേന്ദ്രന്‍ ആദ്യം സമര്‍പിച്ച പത്രിക കേസുകളുടെ എണ്ണം പൂര്‍ണമായും രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ട് തള്ളിയിരുന്നു. പിന്നീട് വീണ്ടും പ്ത്രിക സമര്‍പ്പിക്കുകയായിരുന്നു. ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന് ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു. ഇതില്‍ മിക്കതും ജാമ്യം കിട്ടാത്ത വകുപ്പുകളായിരുന്നു. ഇതേതുടര്‍ന്ന് ദിവസങ്ങളോളമാണ് സുരേന്ദ്രന് ജയില്‍വാസം അനുഷ്ടിക്കേണ്ടി വന്നത്.

യുവതികളായ ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയ ജനുവരി രണ്ടിനു നടന്ന ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ 220 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. ശബരിമല സമരത്തിന്റെ പേരില്‍ സുരേന്ദ്രനെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കൊല്ലം ജില്ലയിലാണ്, 68. ആലപ്പുഴയില്‍ 55ഉം പത്തനംതിട്ടയില്‍ 31ഉം കേസുകള്‍.

സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പത്രപ്പരസ്യത്തിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്ന സുപ്രീംകോടതി വിധിയനുസരിച്ച് കെ. സുരേന്ദ്രന്‍ കേസുകളുടെ വിവരം പുറത്തുവിട്ടു. 240 കേസുകളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ പത്രങ്ങളുടെ നാല് പേജുകള്‍ വേണ്ടിവന്നു. കേസുകളുടെ ജില്ല തിരിച്ചുളള കണക്ക് തിരുവനന്തപുരം (5), കൊല്ലം (68), പത്തനംതിട്ട (31), ആലപ്പുഴ (55), കോട്ടയം (8), ഇടുക്കി (16), എറണാകുളം (12), തൃശൂര്‍ (6), പാലക്കാട് (1), മലപ്പുറം (1), കോഴിക്കോട് (2) , കണ്ണൂര്‍ (1), വയനാട് (1), കാസര്‍കോട് (33).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Have 240 criminal cases,BJP discloses the political graph of Pathanamthitta LS constituency candidate K Surendran, Pathanamthitta, News, Politics, Religion, Sabarimala, Sabarimala Temple, BJP, Lok Sabha, Election, Trending, K. Surendran, Kerala.