Follow KVARTHA on Google news Follow Us!
ad

വിദേശ മലയാളിയുടെ ചോദ്യം കേട്ട് പകച്ചുനിന്ന് പോലീസ്; മറ്റ് യാത്രക്കാര്‍ക്കും രക്ഷയായി ഉത്തരം മുട്ടുന്ന ചോദ്യം

വിദേശ മലയാളിക്ക് മുന്നില്‍ ഉത്തരം മുട്ടി പോലീസ്. കഴിഞ്ഞദിവസം തൊടുപുഴയിലായിരുന്നുThodupuzha, News, Police, Vehicles, Malayalees, Passengers, Humor, Kerala,
തൊടുപുഴ: (www.kvartha.com 09.04.2019) വിദേശ മലയാളിക്ക് മുന്നില്‍ ഉത്തരം മുട്ടി പോലീസ്. കഴിഞ്ഞദിവസം തൊടുപുഴയിലായിരുന്നു സംഭവം. അമിത വേഗത്തില്‍ വാഹനമോടിച്ച് പോകുന്നവരെ പിടികൂടാനായി റോഡില്‍ ചെക്കിംഗിന് ഇറങ്ങിയ പോലീസാണ് വിദേശ മലയാളിയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി പകച്ചുനിന്നത്.

ഒടുവില്‍ ചെക്കിംഗിന് പിടികൂടിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരിലും പിഴ ഈടാക്കാതെ വെറുതെ വിടേണ്ടി വന്നു പാവം പോലീസിന്. അങ്ങനെ കൈയ്യില്‍ വരേണ്ടിയിരുന്ന വലിയ തുക പോയതിനെ കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടേണ്ടി വന്നു പോലീസിന്.

Foreign Malayalee questioned to police, Thodupuzha, News, Police, Vehicles, Malayalees, Passengers, Humor, Kerala

70 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചുവെന്ന് പറഞ്ഞാണ് പോലീസ് വിദേശ മലയാളിയെ കഴിഞ്ഞദിവസം പിടികൂടിയത്. തുടര്‍ന്ന് യാത്രക്കാരനോട് പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ നിര്‍ദേശം അവഗണിച്ച് വിദേശ മലയാളി ഇക്കാര്യത്തെ ചോദ്യം ചെയ്തു. താന്‍ അത്രയും വേഗതയില്‍ സഞ്ചരിച്ചില്ലെന്നും വേഗത രേഖപ്പെടുത്തിയതിന്റെ പ്രിന്റ് ഔട്ട് നല്‍കിയാല്‍ പിഴ അടയ്ക്കാമെന്നും യാത്രക്കാരന്‍ കടുപ്പിച്ചു പറഞ്ഞു.

ഇതുകേട്ട് പോലീസ് പകച്ചുപോയി. പ്രിന്റ് എടുക്കുന്ന മെഷീന്‍ തകരാറിലാണെന്നും ക്യാമറയില്‍ നിന്നും മൊബൈലില്‍ വേഗത രേഖപ്പെടുത്തിയത് പകര്‍ത്താനും പോലീസ് നിര്‍ദേശിച്ചു. എന്നാല്‍ വാഹന ഉടമ അതിന് തയാറാകാതെ വന്നതോടെ പോലീസ് ആകെ കുഴങ്ങി.

ഇത് മുനിസിപ്പല്‍ റോഡാണെന്നും 50കിലോമീറ്ററില്‍ കൂടിയ വേഗത്തില്‍ സഞ്ചരിക്കാന്‍ പാടില്ലെന്നുമായി അടുത്ത വാദം. ഇതിനും യാത്രക്കാരന് മറുപടിയുണ്ട്. വാഹന യാത്രക്കാരുടെ അറിവിലേക്കായി മുന്നറിയിപ്പ് ബോര്‍ഡ് എവിടെയാണ് വച്ചിരിക്കുന്നതെന്നായിരുന്നു യാത്രക്കാരന്റെ അടുത്ത ചോദ്യം. ഇതും കൂടി കേട്ടതോടെ പോലീസിന് മറുപടിയില്ലാതായി. ഒടുവില്‍ വിദേശ മലയാളിയേയും ഒപ്പം പിടികൂടിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയും പോലീസിന് വെറുതെ വിടേണ്ടി വന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Foreign Malayalee questioned to police, Thodupuzha, News, Police, Vehicles, Malayalees, Passengers, Humor, Kerala.