» » » » » » ചവറയില്‍ ഫ്ളോട്ടിംഗ് റിസോര്‍ട്ടുകളില്‍ വന്‍ തീപിടുത്തം

ചവറ: (www.kvartha.com 14.04.2019) ചവറ തെക്കുംഭാഗമത്ത റിസോര്‍ട്ടിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കോടിയുടെ നഷ്ടം. ആളപായമില്ല. ശനിയാഴ്ച പുലര്‍ച്ചെ നാലോടെ ക്ലബ് മഹീന്ദ്ര റിസോര്‍ട്ടിലെ രണ്ട് ഫ്ളോട്ടിംഗ് റിസോര്‍ട്ടുകള്‍ക്കാണ് തീപിടിച്ചത്. കരയോട് ചേര്‍ന്ന് അഷ്ടമുടി കായലില്‍ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന ആഡംബര റിസോര്‍ട്ടുകള്‍ക്കാണ് തീപിടിച്ചത്.

ഒരു റിസോര്‍ട്ടില്‍ നാല് കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമുള്ളത്. രണ്ട് റിസോര്‍ട്ടുകളിലായി നാല് യൂണിറ്റുകളില്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും രക്ഷപെട്ടു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിമഗനം. രാവിലെ നാലോട് ഒരു കുടുംബം നേരിയ തീതരി മുറിക്കകത്ത് കണ്ടതോടെ ഫയര്‍ എക്സിറ്റിന്‍ക്യൂഷര്‍ ഉപയോഗിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

 Fire breaks out floating resort, Chavara, News, Kerala, Fire

രണ്ട് റിസോര്‍ട്ടുകളും 10 മീറ്റര്‍ ദൂരത്തിലാണ് വെള്ളത്തില്‍ നില്‍ക്കുന്നത്. വൈദ്യുതി തകരാര്‍ സംഭവിച്ച ആദ്യ റിസോര്‍ട്ടിലെ എസി യൂണിറ്റ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചേതൊടെ തീ നാളങ്ങള്‍ രണ്ടാമത്തെ റിസോര്‍ട്ടിലേക്ക് പതിച്ചു. അവിടെയും തീപിടുത്തമുണ്ടായി. കരയില്‍ നിന്ന് 10 അടിയോളം ദൂരത്തിലാണ് രണ്ട് റിസോര്‍ട്ടുകളും. അഞ്ചടി വീതിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് നടപ്പാതയിലൂടെ താമസക്കാര്‍ ആദ്യമെ കരയ്ക്കെത്തിയത് വന്‍ ദുരന്തം ഒഴിവാക്കി.

Keywords: Fire breaks out floating resort, Chavara, News, Kerala, Fire.

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal