Follow KVARTHA on Google news Follow Us!
ad

ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമത്വം; റീപോളിംഗ് ആവശ്യപ്പെട്ട് സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും National, New Delhi, News, Trending, Politics, Election, Booth, Seetharam Yechoori, CPM approach EC over 'large scale manipulation' during phase-1 of LS polls
ന്യൂ ഡല്‍ഹി: (www.kvartha.com 15.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും വന്‍ കൃത്രിമത്വം നടന്നതായി സിപിഎം ആരോപണം. ഇതുസംബന്ധിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാ സേന ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഇരു സംസ്ഥാനങ്ങളിലെ 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്ന് സിപിഎം പരാതിയില്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ നടന്നതുപോലെ വരാനിരിക്കുന്ന വോട്ടെടുപ്പുകളിലും കൃത്രിമത്വം ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും പല ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയച്ചു. പോളിംഗ് തുടങ്ങി ആദ്യരണ്ടുമണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടിയ ബൂത്തുകളും ഉണ്ടെന്ന് യെച്ചൂരി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Trending, Politics, Election, Booth, Seetharam Yechoori, CPM approach EC over 'large scale manipulation' during phase-1 of LS polls