Follow KVARTHA on Google news Follow Us!
ad

കെ എം മാണി: കേരളത്തിന് നികത്താനാകാത്ത നഷ്ടം; മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെയും നിയമസഭയിലെയും അതികായനുമായ കെ എം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് മാണിയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പിണറായിKerala, Thiruvananthapuram, News, Kottayam, Pinarayi vijayan, Facebook, Condolence, K.M.Mani, Politics, Trending, CM Pinarayi Vijayan conveyed condolences to KM Mani's death
തിരുവനന്തപുരം: (www.kvartha.com 09.04.2019) കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെയും നിയമസഭയിലെയും അതികായനുമായ കെ എം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് മാണിയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പിണറായി പറഞ്ഞു.

കെ എം മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ അത്യപൂര്‍വ്വം സമാജികരുടെ നിരയിലാണ് കെ എം മാണി. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നത് ലോകത്തുതന്നെ അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു കെ എം മാണിയെന്നും പുതിയ നിയമസഭാസമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ വിശേഷിച്ച് കര്‍ഷകരുടെ താല്പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



Keywords: Kerala, Thiruvananthapuram, News, Kottayam, Pinarayi vijayan, Facebook, Condolence, K.M.Mani, Politics, Trending, CM Pinarayi Vijayan conveyed condolences to KM Mani's death .