Follow KVARTHA on Google news Follow Us!
ad

'ഹിന്ദു'വിന്റെ രേഖകള്‍ റഫാല്‍ ഇടപാടില്‍ തെളിവായി സ്വീകരിക്കുമോ? നിര്‍ണ്ണായക വിധിക്ക് കാതോര്‍ത്ത് രാജ്യം

ദി ഹിന്ദു' പത്രം പുറത്തവിട്ട രേഖകള്‍ റഫാല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ National, News, Supreme Court of India, BJP, Central Government, Court Order, News Paper, Trending, Can Classified Rafale Papers Be Used As Evidence? Supreme Court Decides Wednesday.

ന്യൂ ഡല്‍ഹി: (www.kvartha.com 10.04.2019) 'ദി ഹിന്ദു' പത്രം പുറത്തവിട്ട രേഖകള്‍ റഫാല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ സുപ്രീം കോടതി ബുധനാഴ്ച്ച വിധിപറയും. റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി ഹിന്ദു പുറത്തവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പുനപരിശോധിക്കാമോ എന്നാണ് കോടതി പരിശോധിക്കുന്നത്.

ദി ഹിനിദു ചെയര്‍മാന്‍ എന്‍ റാം ആണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകള്‍ പുറത്തുവിട്ടത്. ഇത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചിരുന്നു.

പത്രം പുത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ റഫാല്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ബിജെപി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, രഹസ്യരേഖകളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Supreme Court of India, BJP, Central Government, Court Order, News Paper, Trending, Can Classified Rafale Papers Be Used As Evidence? Supreme Court Decides Wednesday. 
  < !- START disable copy paste -->