Follow KVARTHA on Google news Follow Us!
ad

ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളില്‍ 44 മരണം; സൗദിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 355 വാഹനാപകടങ്ങളാണെന്ന് ഗതാഗത മന്ത്രാലയം

കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ Riyadh, News, World, Death, Animals, Accident
റിയാദ്: (www.kvartha.com 14.04.2019) കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളില്‍ 44 മരണം. 355 വാഹനാപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തെന്ന് സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. ഒട്ടകത്തെ അലക്ഷ്യമായി വിടുന്ന ഉടമകള്‍ക്കെതിരെ പിഴ ചുമത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചു.

14 ലക്ഷം ഒട്ടകങ്ങളാണ് സൗദിയിലുള്ളതെന്നാണ് കണക്ക്. റിയാദ് പ്രവിശ്യയിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഒട്ടകങ്ങളുള്ളത്. അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ റോഡുകളുടെ ഇരുവശവും വേലികള്‍ സ്ഥാപിക്കുന്നതിനും റോഡുകള്‍ മുറിച്ചു കടക്കുന്നതിന് ഒട്ടകങ്ങള്‍ക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുന്നതിനും സര്‍ക്കാര്‍ ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Camel attack; killed 44 in road accident, Riyadh, News, World, Death, Animals, Accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Camel attack; killed 44 in road accident, Riyadh, News, World, Death, Animals, Accident.