Follow KVARTHA on Google news Follow Us!
ad

യുവതിക്ക് പരപുരുഷ ബന്ധമാരോപിച്ച് ക്രൂരമര്‍ദ്ദനം; കൂടി നിന്നവര്‍ ആ കാഴ്ച്ച കണ്ട് ആസ്വദിച്ചു

പരപുരുഷ ബന്ധം ആരോപിച്ച് യുവതിക്ക് ചൂരല്‍ കൊണ്ട് പരസ്യമായി അടിയും മര്‍ദ്ദനവും, തളര്‍ന്നുNews, Indonesia, World, attack, Women, Mobile, Photo, Brutaly beaten a women in Indonesia
ഇന്തോനേഷ്യ:(www.kvartha.com 16/04/2019) പരപുരുഷ ബന്ധം ആരോപിച്ച് യുവതിക്ക് ചൂരല്‍ കൊണ്ട് പരസ്യമായി അടിയും മര്‍ദ്ദനവും, തളര്‍ന്നു വീഴുംവരെയാണ് യുവതിയെ മര്‍ദ്ദിച്ചത്. കടുത്ത മതവിശ്വാസമുള്ള ഇന്തോനേഷ്യയിലെ യാഥാസ്ഥിതികര്‍ കൂടുതലായി താമസിക്കുന്ന 'അകെഹ്' പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. ഷരിഫ നിയമം എത്രത്തോളം ക്രൂരമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

News, Indonesia, World, attack, Women, Mobile, Photo, Brutaly beaten a women in Indonesia

ഒരു സ്ത്രീയെ പരപുരുഷ ബന്ധത്തിന് പോയെന്ന് ആരോപിച്ച് പരസ്യമായി കൈകാലുകള്‍ ബന്ധിപ്പിച്ച് ചൂരല്‍ വടി കൊണ്ട് തളര്‍ന്നു വീഴും വരെ തല്ലുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഉള്ള ആളുകള്‍ ഇത് കണ്ട് ചിരിച്ച് മൊബൈലില്‍ പകര്‍ത്തുകയും മറ്റും ചെയ്യുന്നുണ്ട്.

News, Indonesia, World, attack, Women, Mobile, Photo, Brutaly beaten a women in Indonesia

അടിമുടി മൂടുന്ന വെളുത്ത ഗൗണ്‍ പോലുള്ള വസ്ത്രവും ശിരോവസ്ത്രവും ധരിച്ച സ്ത്രീ പേടിച്ചരണ്ട് സ്‌റ്റേജില്‍ മുട്ട് കുത്തിയിരിക്കുന്നതായാണ് കാണുന്നത്, കൂടെയുണ്ടായിരുന്ന പുരുഷന് ശിക്ഷ ലഭിച്ചോ എന്നത് വ്യക്തമല്ല.

News, Indonesia, World, attack, Women, Mobile, Photo, Brutaly beaten a women in Indonesia
ഈ പ്രവിശ്യയില്‍ സര്‍വ്വസാധാരണമായി ചൂതാട്ടം, മദ്യപാനം, അവിഹിത ബന്ധത്തിലേര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ക്ക് ചാട്ടവാറടി ശിക്ഷയായി വിധിക്കാറുണ്ട്.

News, Indonesia, World, attack, Women, Mobile, Photo, Brutaly beaten a women in Indonesia

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Indonesia, World, attack, Women, Mobile, Photo, Brutaly beaten a women in Indonesia