Follow KVARTHA on Google news Follow Us!
ad

കെട്ടടങ്ങാതെ കോഴവിവാദം; എം കെ രാഘവനെതിരെ കേസെടുത്തു; അവസാനലാപ്പിലെ ട്രാപ്പില്‍ യുഡിഎഫ് വീഴുമോ?

കേരളം പോളിംഗ് ബൂത്തില്‍ യുഡിഎഫിന് തിരിച്ചടി. ഒളികാമറKerala, Kozhikode, News, Politics, Election, Trending, UDF, LDF, Bribery Controversy; Case Registered Against MK Raghavan
കോഴിക്കോട്: (www.kvartha.com 22.04.2019) കേരളം പോളിംഗ് ബൂത്തില്‍  യുഡിഎഫിന് തിരിച്ചടി. ഒളികാമറ വിവാദത്തില്‍ എംകെ രാഘവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പോലീസ്. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ റിയാസിന്റെ പരാതിയില്‍ കേസെടുക്കണമോ എന്ന കാര്യത്തില്‍ പോലീസ് ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു. അനുമതി ലഭിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


വ്യവസായികള്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദയശ്യങ്ങള്‍ ടിവി 9 എന്ന ഹിന്ദി ചാനലാണ് ഒളികാമറയില്‍ പകര്‍ത്തി പുറത്തുവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Politics, Election, Trending, UDF, LDF, Bribery Controversy; Case Registered Against MK Raghavan