Follow KVARTHA on Google news Follow Us!
ad

രണ്ടാംഘട്ട വോട്ടെടുപ്പ്; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്; പശ്ചിമ ബംഗാളില്‍ സി പി എം സ്ഥാനാര്‍ത്ഥിയുടെ വാഹന വ്യൂഹത്തിന് നേരെ വെടിവെയ്പ്പ്, അങ്ങിങ്ങ് ആക്രമണങ്ങള്‍

95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍New Delhi, News, Politics, Clash, attack, Election, National, Lok Sabha, Trending,
ന്യൂഡെല്‍ഹി: (www.kvartha.com 18.04.2019) 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്. അതേസമയം മഹാരാഷ്ട്രയില്‍ പോളിംഗ് മന്ദഗതിയിലാണ്. പശ്ചിമബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്.

ആദ്യഘട്ടത്തിലെ പോലെ രണ്ടാംഘട്ട വോട്ടെടുപ്പിലും വലിയ ആക്രമങ്ങളാണ് പശ്ചിമബംഗാളില്‍ ഉണ്ടായത്. റായ് ഗഞ്ച് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. തന്നെ വധിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമമാണ് ഇതെന്ന് മുഹമ്മദ് സലീം ആരോപിച്ചു. റായിഗഞ്ചില്‍ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചെടുക്കുന്നതായി ബിജെപി ആരോപിച്ചു.

Average polling recorded in North India, New Delhi, News, Politics, Clash, attack, Election, National, Lok Sabha, Trending.

പോളിംഗ് പുരോഗമിക്കുന്നതിനിടെ ഡാര്‍ജിലിംഗില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വ്യാപക അക്രമങ്ങള്‍ക്കിടയിലും ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് ആദ്യമണിക്കൂറുകളില്‍ നടന്നത്. ബീഹാര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളില്‍ പോളിംഗ് ഭേദപ്പെട്ട നിലയിലായിരുന്നു.

2014- ല്‍ ബി.ജെ.പിക്കൊപ്പം നിന്ന് യു.പിയിലെ എട്ട് മണ്ഡലങ്ങളില്‍ കടുത്ത മത്സരത്തിന്റെ സൂചനകളാണ് പോളിംഗ് ബൂത്തുകളില്‍ കാണാനായത്. ഹേമമാലിനി മത്സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയ നിര രാവിലെ മുതല്‍ കാണാമായിരുന്നു. 2014 ല്‍ കണ്ട ആവേശം മഹാരാഷ്ട്രയിലെ വോട്ട് ശതമാനത്തില്‍ രണ്ടാംഘട്ടത്തിലും കാണാനില്ല.

വോട്ടെടുപ്പ് നടക്കുന്ന 10 മണ്ഡലങ്ങളില്‍ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് വോട്ട് ചെയ്തവര്‍ 25 മുതല്‍ 30 ശതമാനം വരെയാണ്. അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡേ, പ്രീതംമുണ്ഡേ എന്നിവര്‍ ഈ ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്. ബീഡ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് പലയിടത്തും വോട്ടെടുപ്പ് വൈകിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലും ലോക്‌സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ്. മുഖ്യമന്ത്രി നവീന്‍ പട്‌നയിക് മത്സരിക്കുന്ന രണ്ട് നിയമസഭ സീറ്റിലും ഈ ഘട്ടത്തില്‍ ജനങ്ങള്‍ വിധിയെഴുതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Average polling recorded in North India, New Delhi, News, Politics, Clash, attack, Election, National, Lok Sabha, Trending.