Follow KVARTHA on Google news Follow Us!
ad

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ വീട്ടില്‍ അതിഥികളായി ഗുജറാത്ത് കലാപത്തിലെ 'വേട്ടക്കാരനും' 'ഇരയും'; ഗുജറാത്ത് കലാപത്തിന്റെ പ്രതീകങ്ങളായ വാളുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന അശോക് മോച്ചിയുടെയും കൈകൂപ്പി നില്‍ക്കുന്ന ഖുത്ബുദ്ദീന്‍ അന്‍സാരിയെയും ചിത്രം മറക്കുമോ രാജ്യം; ജയരാജന്റെ വീട്ടിലേക്ക് വോട്ടഭ്യര്‍ഥിക്കുന്ന കേക്കുമായി ഒരുമിച്ചെത്തിയവര്‍ മടങ്ങിയത് വിഷുസദ്യയും കഴിച്ച്

വിഷു ദിനത്തില്‍ വടകര മണ്ഡലം ഇടതുസ്ഥാനാര്‍ഥി പി ജയരാജന്റെ Kerala, Kannur, News, P Jayarajan, Trending, Politics, Election, Gujarath Riot, Vishu, Ashok Mochi And Quthubudheen Ansari Visited P Jayarajan's House
കണ്ണൂര്‍: (www.kvartha.com 16.04.2019) വിഷു ദിനത്തില്‍ വടകര മണ്ഡലം ഇടതുസ്ഥാനാര്‍ഥി പി ജയരാജന്റെ വീട്ടില്‍ അതിഥികളായി ഗുജറാത്ത് കലാപത്തിന്റെ പ്രതീകങ്ങളായ അശോക് മോച്ചിയും ഖുത്ബുദ്ദീന്‍ അന്‍സാരിയും. ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ വാളുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന മോച്ചിയുടെയും, കൈകൂപ്പി നില്‍ക്കുന്ന അന്‍സാരിയുടെയും ഭീകരമായ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെയെല്ലാം മനസ്സില്‍ പതിഞ്ഞവയാണ്.

Kerala, Kannur, News, P Jayarajan, Trending, Politics, Election, Gujarath Riot, Vishu, Ashok Mochi And Quthubudheen Ansari Visited P Jayarajan's House


കലാപാനന്തരം അശോക് മോച്ചി സംഘ്പരിവാറുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയും ചെയ്തിരുന്നു. കലാപത്തിന്റെ ഇരയായ ഖുത്ബുദ്ദീന്‍ അന്‍സാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഎമ്മായിരുന്നു. പി ജയരാജനെ വിജയിപ്പിക്കണമെന്നാവശ്യപ്പെടുന്ന കേക്കും കൈയിലേന്തിയാണാണ് ഇവര്‍ വിഷുദിനത്തില്‍ ഒരുമിച്ച് പി ജയരാജന്റെ കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയത്.

2014 ല്‍ 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ നടന്ന പരിപാടിയിലാണ് ജയരാജനെ ഇവര്‍ പരിചയപ്പെടുന്നത്. അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയില്‍ കൊണ്ടുവന്നത് രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു. ആശംസകേക്ക് മുറിച്ച് വിഷുസദ്യയും കഴിച്ചശേഷമാണ് ഇവര്‍ ജയരാജന്റെ വീട്ടില്‍ നിന്ന് മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, P Jayarajan, Trending, Politics, Election, Gujarath Riot, Vishu, Ashok Mochi And Quthubudheen Ansari Visited P Jayarajan's House