Follow KVARTHA on Google news Follow Us!
ad

നോട്ടുനിരോധനം; തൊഴില്‍ നഷ്ടമായത് 50ലക്ഷം പേര്‍ക്ക്; കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ റിപ്പോര്‍ട്ട് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനം മൂലം ഇന്ത്യയില്‍ തൊഴില്‍ News, New Delhi, Report, Demonetization, Lok Sabha, Election, Unemployment, Narendra Modi, Trending, Report, Media, Education, National,
ന്യൂഡല്‍ഹി: (www.kvartha.com 17.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനം മൂലം ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് 50ലക്ഷം പേര്‍ക്ക്. 2017 നവംബര്‍ എട്ടിനാണ് രാജ്യത്ത് ഭീകരവാദവും കള്ളപ്പണവും ഇല്ലാതാക്കാന്‍ മോഡി സര്‍ക്കാര്‍ നോട്ടുനിരോധനം കൊണ്ടുവന്നത്. ഇതിന് പിന്നാലെ രാജ്യത്ത് അമ്പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്മെന്റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019 ലെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

50 Lakh Lost Jobs Over 2 Years, Trend Began Just After Notes Ban: Report, News, New Delhi, Report, Demonetization, Lok Sabha, Election, Unemployment, Narendra Modi, Trending, Report, Media, Education, National

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴുള്ള പുതിയ വിവരം രണ്ടാമതും ഭരണം പിടിക്കാന്‍ തത്രപ്പെടുന്ന മോഡി സര്‍ക്കാരിനെ കാര്യമായി ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നോട്ടുനിരോധനം നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

നോട്ടുനിരോധത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമുണ്ടായതെന്നും ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ പഠനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ തൊഴില്‍ നഷ്ടമുണ്ടായത് നോട്ടുനിരോധനം മൂലമാണെന്ന് ഉറപ്പില്ലെങ്കിലും പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ആവശ്യമെങ്കില്‍ നയരൂപീകരണത്തില്‍ അടക്കം മാറ്റങ്ങള്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 2011ന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ വര്‍ധിച്ചു. ഉന്നത വിദ്യാഭ്യാസമുള്ളവരും യുവജനങ്ങളുമാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിനൊപ്പം വിദ്യാഭ്യാസം ആവശ്യമില്ലാത്ത അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും ജോലി നഷ്ടമായത് സ്ഥിതി രൂക്ഷമാക്കി. 2011-12ല്‍ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ല്‍ അത് 6.1 ശതമാനമായി വര്‍ധിച്ചു. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം തൊഴിലില്ലായ്മ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.

2017-18 കാലഘട്ടത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിലെത്തിയതായും ഇത് 1972-73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ തൊഴിലില്ലായ്മ സംബന്ധിച്ച് ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് കരടിന്റെ ഭാഗം മാത്രമാണെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ അന്തിമമല്ലെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വിശദീകരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 50 Lakh Lost Jobs Over 2 Years, Trend Began Just After Notes Ban: Report, News, New Delhi, Report, Demonetization, Lok Sabha, Election, Unemployment, Narendra Modi, Trending, Report, Media, Education, National.