» » » » » » » » » » » » ഹാന്‍ഡ് ബ്രേക്ക് തകരാറിനെ തുടര്‍ന്നു പിന്നോട്ടു നീങ്ങിയ കാറിനും മതിലിനും ഇടയില്‍ കുടുങ്ങി വ്യാപാരിക്ക് ദാരുണാന്ത്യം; അപകടം നടന്നത് ഭാര്യയുടേയും മക്കളുടേയും കണ്‍മുന്നില്‍

ചങ്ങനാശേരി / പാലാ: (www.kvartha.com 20.03.2019) ഹാന്‍ഡ് ബ്രേക്ക് തകരാറിനെ തുടര്‍ന്നു പിന്നോട്ടു നീങ്ങിയ കാറിനും മതിലിനും ഇടയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡിലുള്ള എസ് എച്ച് ബുക്ക് വേള്‍ഡ് ഉടമയും ഫാത്ത്വിമാപുരം ആനിത്തോട്ടം പരേതനായ സ്‌കറിയ ഏബ്രഹാമിന്റെ മകനുമായ സിജി സ്‌കറിയയാണ് (46) ദാരുണമായി മരിച്ചത്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് ഫാത്ത്വിമാപുരം ഫാത്ത്വിമാ മാതാ പള്ളിയില്‍ നടക്കും.

ഞായറാഴ്ച വൈകിട്ട് ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലാണ് അപകടം. മക്കളിലൊരാള്‍ യാത്രയ്ക്കിടെ ഛര്‍ദിച്ചതിനെ തുടര്‍ന്ന് വെള്ളം വാങ്ങാനായി പാലായില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് അപകടം. തൊടുപുഴയിലുള്ള ഭാര്യാഗൃഹത്തില്‍ നിന്നു മടങ്ങുകയായിരുന്നു കുടുംബം.

Youth dies in road accident, News, Local-News, Accidental Death, Injured, hospital, Treatment, Family, Obituary, Dead, Kerala.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശം ഷോപ്പിങ് കോംപ്ലക്സിലെ ബേക്കറിയില്‍ നിന്നു വെള്ളം വാങ്ങുന്നതിനായി പുറത്തിറങ്ങിയ ഭാര്യയ്ക്കും മക്കള്‍ക്കും പിന്നാലെ സിജിയും പുറത്തിറങ്ങി. ഇതിനിടെ കാര്‍ പിന്നോട്ടു നീങ്ങുന്നതു കണ്ടു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സിജി മതിലിനും കാറിനും ഇടയില്‍പ്പെടുകയായിരുന്നു.

ഏറെ പ്രയാസപ്പെട്ടാണ് സിജിയെ പുറത്തെടുത്തത്. അപകടത്തില്‍ ആന്തരിക അവയവങ്ങള്‍ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വന്തം വാഹനത്തിനു പകരം സുഹൃത്തിന്റെ വാഹനത്തിലാണ് സിജിയും കുടുംബവും തൊടുപുഴയ്ക്കു പോയത്. മാതാവ് മോനിമ്മ. ഭാര്യ: തൊടുപുഴ വെള്ളൂക്കുന്നേല്‍ ഡിംപിള്‍. മക്കള്‍: താര, നേഹ, ജോ (മൂവരും വിദ്യാര്‍ഥികള്‍).


Keywords: Youth dies in road accident, News, Local-News, Accidental Death, Injured, hospital, Treatment, Family, Obituary, Dead, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal