Follow KVARTHA on Google news Follow Us!
ad

വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍

വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ News, Crime, Criminal Case, Blackmailing, Woman, Arrested, Cheating, Police, Court, Remanded, Kerala
തിരുവമ്പാടി: (www.kvartha.com 21.03.2019) വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടിവഴിക്കല്‍ ഷമീന (27) ആണ് പിടിയിലായത്.

കേസിലെ മറ്റു രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ തൃശൂര്‍ സ്വദേശിനി ഷമീന വലയിലായത്.

Woman among three arrested for blackmailing Businessman, News, Crime, Criminal Case, Blackmailing, Woman, Arrested, Cheating, Police, Court, Remanded, Kerala

കൂടരഞ്ഞി കക്കാടംപൊയിലില്‍ തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ മുറി വാടകയ്‌ക്കെടുത്ത് വ്യവസായിയെ വിളിച്ചുവരുത്തി നഗ്നനാക്കി ഷമീനയോടൊപ്പം ഫോട്ടോയും വിഡിയോയും എടുത്താണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ റിസോര്‍ട്ട് ഉടമ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷമീനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ കൂമ്പാറ സ്വദേശി അനീഷിനെ പിടികൂടാനുണ്ട്.

ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman among three arrested for blackmailing Businessman, News, Crime, Criminal Case, Blackmailing, Woman, Arrested, Cheating, Police, Court, Remanded, Kerala.