Follow KVARTHA on Google news Follow Us!
ad

ഹൈവേ പോലീസ് വാഹനങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കോഴപ്പണമടക്കം കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

ഹൈവേ പോലീസ് വാഹനങ്ങളെ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസംThiruvananthapuram, News, Police, Raid, Vigilance, Secret, Message, Kerala,
തിരുവനന്തപുരം: (www.kvartha.com 10.03.2019) ഹൈവേ പോലീസ് വാഹനങ്ങളെ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. അനധികൃതമായി സൂക്ഷിച്ച പണം അടക്കം നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു.

ഭാരം കയറ്റി വരുന്ന വാഹനങ്ങളെ തടഞ്ഞുനിറുത്തി പണപ്പിരിവ് നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണി മുതല്‍ സംസ്ഥാനത്തെ 47 ഹൈവേ പോലീസ് വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

Vigilance raid on police patrol vehicle in different districts of Kerala,Thiruvananthapuram, News, Police, Raid, Vigilance, Secret, Message, Kerala.

നെയ്യാറ്റിന്‍കര ഹൈവേ വാഹനത്തിന്റെ ഡ്രൈവര്‍, വിജിലന്‍സ് സംഘത്തെ കണ്ട് എസ്.ഐയെയും സംഘത്തെയും ഉപേക്ഷിച്ച് വാഹനവുമായി കടന്നു. പിന്നീട് വിജിലന്‍സ് സംഘം വിളിച്ചുവരുത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വാഹനത്തില്‍നിന്നു പണവും മറ്റും മാറ്റിയാണ് വിജിലന്‍സിന് മുന്നില്‍ എത്തിയതെന്നാണ് അധികൃതര്‍ പറയുന്നത് .

ചില വാഹനങ്ങള്‍ ഹൈവേയില്‍ നിന്ന് ഇടറോഡുകളിലേക്ക് മാറ്റിയിട്ട് പോലീസുകാര്‍ ഉറങ്ങുകയായിരുന്നു. തൃശൂര്‍ വടക്കാഞ്ചേരി വാഹനത്തിലെ സബ് ഇന്‍സ്പെക്ടര്‍ മദ്യപിച്ചിരുന്നു. വാഹനങ്ങളില്‍നിന്ന് പോലീസ് പിടിച്ചെടുത്ത ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവര്‍മാരുടെ ആധാര്‍ കാര്‍ഡ് തുടങ്ങിയവയും കണ്ടെത്തി.

മലപ്പുറം വഴിക്കടവ് റൂട്ടിലെ പട്രോളിംഗ് വാഹനത്തില്‍ നിന്നു 4,222 രൂപയും, ആലപ്പുഴ ഓച്ചിറ റൂട്ടിലെ വാഹനത്തില്‍ നിന്നു 2,500 രൂപ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തി. തിരുവല്ല വടശ്ശേരിക്കര വാഹനത്തില്‍ നിന്നു 2,000 രൂപ, പത്തനംതിട്ടയിലെ വാഹനത്തില്‍ ഫ് ളോര്‍ മാറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 2,000 രൂപ, തട്ടത്തുമല വാഹനത്തില്‍ നിന്നു 9,00 രൂപ, തെന്മല ഭാഗത്തെ വാഹനത്തില്‍ നിന്നു 900രൂപ, അങ്കമാലി കൂത്താട്ടുകുളം റൂട്ടിലെ വാഹനത്തില്‍ നിന്നു 800 രൂപ, കോട്ടയം ഏറ്റുമാനൂര്‍ വാഹനത്തില്‍ നിന്നു 310 രൂപ, വയനാട് ബത്തേരിയിലെ വാഹനത്തില്‍ നിന്നു 100 രൂപ എന്നിങ്ങനെ വിജിലന്‍സ് പിടിച്ചെടുത്തു.

കരുനാഗപ്പള്ളി പുതുകാവ്, തിരുവനന്തപുരം കഴക്കൂട്ടം, കോഴിക്കോട് കൊയിലാണ്ടി, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളിലെ വാഹനങ്ങള്‍ റൂട്ടുകളില്‍ നിന്നു മാറ്റി ഇടറോഡുകളില്‍ പാര്‍ക്ക് ചെയ്ത് പോലീസുകാര്‍ ഉറങ്ങുകയായിരുന്നു.

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കേണ്ട സ്‌ട്രെച്ചറുകള്‍, കുടകള്‍, കയര്‍, ഹെല്‍മെറ്റ് തുടങ്ങിയവ ഹൈവേ പട്രോളിംഗ് വാഹനങ്ങളില്‍ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ക്രമക്കേടുകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്ന് വിജിലന്‍സ് എ.ഡി.ജി.പി അനില്‍ കാന്ത് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vigilance raid on police patrol vehicle in different districts of Kerala,Thiruvananthapuram, News, Police, Raid, Vigilance, Secret, Message, Kerala.