Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; പലയിടങ്ങളിലും വാഹനാപകടങ്ങളും ഗതാഗത സ്തംഭനവും; വാഹനം ഓടിക്കുന്നവര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപെട്ടുDubai, News, Accident, UAE, Police, Warning, Fog, Gulf, World
ദുബൈ: (www.kvartha.com 14.03.2019) യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപെട്ടു. വ്യാഴാഴ്ച രാവിലെ മുതല്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ പലയിടത്തും ചെറിയ വാഹനാപകടങ്ങളും, ഗതാഗത സ്തംഭനവും അനുഭവപ്പെട്ടു. എല്ലാ എമിറേറ്റുകളിലും മൂടല്‍ മഞ്ഞുണ്ടായിരുന്നെങ്കിലും കിഴക്കന്‍ എമിറേറ്റുകളില്‍ ശക്തമായിരുന്നു.

ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നീ പ്രധാന പാതകളില്‍ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.


ഈ റോഡുകളില്‍ ഒന്നിലേറെ അപകടങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനമോടിക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും നിശ്ചിത അകലം പാലിച്ച് പതുക്കെ വാഹനം ഓടിക്കണമെന്നും പോലീസും ആര്‍ടിഎയും മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം തന്നെ വെള്ളിയാഴ്ച രാജ്യത്ത് നേരിയതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video: Dense fog takes over UAE, poor visibility warning issued, Dubai, News, Accident, UAE, Police, Warning, Fog, Gulf, World.