Follow KVARTHA on Google news Follow Us!
ad

തുഷാര്‍ തോല്‍ക്കും; തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി

ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥി എ.എം ആരിഫ് തോറ്റാല്‍ News, Politics, Trending, Lok Sabha, Election, SNDP, Vellapally Natesan, Allegation, Congress, Media, Kerala,
കണിച്ചുകുളങ്ങര: (www.kvartha.com 20.03.2019) ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥി എ.എം ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് പറഞ്ഞത് ഒരു രസത്തിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ സീറ്റിനെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുന്ന സീറ്റ് നല്‍കിയത് ശരിയായില്ലെന്നും ജയിക്കുന്ന സീറ്റായ വയനാട് നല്‍കണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഷാനിമോളെ വിജയം ഉറപ്പില്ലാത്ത സീറ്റ് നല്‍കി ചതിക്കുകയായിരുന്നു. ആലപ്പുഴയെ സംബന്ധിച്ച് ഒരു കാട്ടില്‍ രണ്ട് പുലികള്‍ വേണ്ടെന്ന് അവിടുത്തെ വോട്ടര്‍മാര്‍ കരുതിയാല്‍ എന്തുചെയ്യാനൊക്കുമെന്നും അദ്ദേഹം ചോദിച്ചു.

Vellappally Natesan about Thushar Vellappally and Alappuzha candidate, News, Politics, Trending, Lok Sabha, Election, SNDP, Vellapally Natesan, Allegation, Congress, Media, Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷ സമുദായങ്ങള്‍ സ്ഥാനാര്‍ഥി പട്ടിക ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്തുണ ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനെ കാണാനെത്തിയ ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനൊപ്പമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്.

അതേസമയം തെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയിലെ എന്‍എസ്എസ് ഘടകം നേതാക്കളോട് പിന്തുണ അഭ്യര്‍ഥിക്കും. ചാലക്കുടിയില്‍ അനായാസ വിജയമുണ്ടാകുമെന്ന് പറയാനാവില്ല. പരിപാടിയില്‍ പങ്കെടുത്തതിന് പണം വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും എംപിയായ ശേഷം പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണം വാങ്ങിയിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vellappally Natesan about Thushar Vellappally and Alappuzha candidate, News, Politics, Trending, Lok Sabha, Election, SNDP, Vellapally Natesan, Allegation, Congress, Media, Kerala.