» » » » » » » » » » കടല്‍ക്കരയിലെ ഈ ദുരന്തം ഞെട്ടിച്ചു; പാറക്കെട്ടിന് മുകളില്‍ കയറി കൈകള്‍ നിവര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി തിരമാലയില്‍ പെട്ടു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്തോനേഷ്യ: (www.kvartha.com 20.03.2019) പാറക്കെട്ടിന് മുകളില്‍ കയറി കൈകള്‍ നിവര്‍ത്തി സാഹസിക ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി തിരമാലയില്‍ പെട്ടു. കടല്‍ത്തീരങ്ങളിലും മറ്റും തിരമാലകളുടെ പശ്ചാത്തലത്തില്‍ ചിത്രം പകര്‍ത്താന്‍ പലരും മത്സരിക്കാറുണ്ട്.

പാറക്കെട്ടുകളിലും മറ്റും കയറിയും സാഹസിക ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും പലരും ആവേശത്തോടെയാണ് ഇറങ്ങാറുള്ളത്. അത്തരത്തില്‍ ഒരു പടത്തിനായി പോസ് ചെയ്ത യുവതിയെയാണ് തിരമാല അടിച്ചു തെറിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Tourist almost swept away by massive wave while posing for Bali holiday snap, Indonesia, News, Photo, Video, Woman, Social Network, Report, World

ഇന്തോനേഷ്യയിലെ നുസ ലംബോന്‍ഗന്‍ ദ്വീപിലാണ് സംഭവം. ചെറിയ പരിക്കുകളോടെ യുവതി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്വീപില്‍ ഒഴിവുസമയം ചെലവഴിക്കാനെത്തിയ യുവതി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി പാറക്കെട്ടില്‍ കയറുകയായിരുന്നു . ഇതിനിടെ പിന്നാലെ നിന്ന് അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന ശക്തമായ തിരമാല യുവതിയെ അടിച്ചുതെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്.

Tourist almost swept away by massive wave while posing for Bali holiday snap, Indonesia, News, Photo, Video, Woman, Social Network, Report, World

ബാലിയില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം പേജിലും അപകടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ വീഡിയോ ആളുകള്‍ ഷെയര്‍ ചെയ്യണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. സമാന രീതിയില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ഫേസ്ബുക്കിലൂടെയും മറ്റും വീഡിയോ പ്രചരിക്കുന്നത്.

Tourist almost swept away by massive wave while posing for Bali holiday snap, Indonesia, News, Photo, Video, Woman, Social Network, Report, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tourist almost swept away by massive wave while posing for Bali holiday snap, Indonesia, News, Photo, Video, Woman, Social Network, Report, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal