Follow KVARTHA on Google news Follow Us!
ad

കോട്ടയത്ത് കോട്ടയിളക്കി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചരണം; ആവേശത്തോടെ യുഡിഎഫ് കേന്ദ്രങ്ങള്‍

കോട്ടയത്ത് കോട്ടയിളക്കി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചരണം. യുഡിഎഫ് ക്യാമ്പുകളെ ആവേശത്തിലാക്കി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്ര Kerala, Kottayam, News, Election, Lok Sabha, UDF, Trending, Thomas Chazhikadan's campaign: Constituency convention started
കോട്ടയം: (www.kvartha.com 26.03.2019) കോട്ടയത്ത് കോട്ടയിളക്കി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചരണം. യുഡിഎഫ് ക്യാമ്പുകളെ ആവേശത്തിലാക്കി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി നേരിട്ടെത്തി സ്ഥാനാര്‍ത്ഥിയോടൊപ്പം സമയം ചെലവഴിച്ചതോടെ പ്രവര്‍ത്തകരും അമിതാവേശത്തിലാണ്. രണ്ട് ദിവസമാണ് ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണത്തിനിറങ്ങിയത്.

തിങ്കളാഴ്ച രാവിലെ വൈക്കം നിയോജക മണ്ഡലത്തിലെ പ്രചരണത്തിന്റെ ഭാഗമായി വൈക്കം എച്ച്എന്‍എല്ലില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ തൊഴിലാളികള്‍ നിറഞ്ഞ കയ്യടികളോടെയും, ആരവം മുഴക്കിയും സ്വീകരിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി തോമസ് ചാഴിക്കാടന് വോട്ട് ഉറപ്പുനല്‍കി. എച്ച്എന്‍എല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ പോരാടിയ ജോസ് കെ മാണി എംപിയുടെ പിന്‍ഗാമിയായി തോമസ് ചാഴിക്കാടനെ തന്നെ വിജയിപ്പിക്കുമെന്നും തൊഴിലാളികള്‍ ഉറപ്പുനല്‍കി.

പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീടും ചാഴിക്കാടന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് തലയോലപ്പറമ്പിലെ പള്ളികളില്‍ എത്തി വോട്ട് തേടി. നീര്‍പ്പാര ബധിരവിദ്യാലയത്തിലും, വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലും കയറി വോട്ട് ചോദിച്ചു.

ഉച്ചയ്ക്ക് ശേഷം കൂരോപ്പട, അകലക്കുന്നം, അയര്‍ക്കുന്നം, മണര്‍കാട് എന്നിവിടങ്ങളിലെ മണ്ഡലം കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു.  കണ്‍വന്‍ഷനുകളെല്ലാം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തി. ചാവ്വാഴ്ച പിറവം പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മീനടം തുടങ്ങിയവിടങ്ങളിലാണ് പ്രചരണം.

തോമസ് ചാഴിക്കാടന്റെ വിജയത്തിനായി ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രരക്ഷാ ഭവന സന്ദര്‍ശന പദയാത്ര തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷനില്‍ കെപിസിസി വക്താവ് ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 40 കേന്ദ്രങ്ങളിലെ ഭവന സന്ദര്‍ശനമാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

ഒരു ദിവസം 400ഓളം ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അക്കരപ്പാടം ശശി, അഡ്വ. വി വി സത്യന്‍, അഡ്വ. പി വി സുരേന്ദ്രന്‍, പി വി പ്രസാദ്, എം വി മനോജ്, സാബു പുതുപ്പറമ്പില്‍, എം എന്‍ ദിവാകരന്‍ നായര്‍, വിജയമ്മ ബാബു, ഇടവട്ടം ജയകുമാര്‍, കെ ആര്‍ സജീവന്‍, വി ടി ജയിംസ്, കെ വി ചിത്രാംഗദന്‍, കെ പി ജോസ്, ബാബു പുവനേഴത്ത്, രാജു തറപ്പേല്‍, ജെസി വര്‍ഗ്ഗീസ്, കെ ഡി ദേവരാജന്‍, എം ശശി, എം ജെ ജോര്‍ജ്ജ്, മോഹനന്‍ തോട്ടുപുറം എന്നിവര്‍ സംസാരിച്ചു.



Keywords: Kerala, Kottayam, News, Election, Lok Sabha, UDF, Trending, Thomas Chazhikadan's campaign: Constituency convention started