» » » » » » » » » » » ന്യൂസിലാന്‍ഡിലെ തീവ്രവാദി ആക്രമണം: മരിച്ചവരില്‍ മലയാളി യുവതിയും

ക്രൈസ്റ്റ്ചര്‍ച്ച്: (www.kvartha.com 16.03.2019) ന്യൂസിലാന്‍ഡിലെ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളി യുവതിയുമുള്ളതായി സ്ഥിരീകരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ആന്‍സി ന്യൂസീലാന്‍ഡിലേക്ക് പോയത്. കാര്‍ഷികസര്‍വകലാശാലയിലെ എംടെക് വിദ്യാര്‍ത്ഥിനിയായിരുന്നു.

ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്കുനേരെയാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.

കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളില്‍ വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍. പോലീസ് വരുന്നതിന് മുമ്പ് ഇയാള്‍ ഓടി രക്ഷപ്പെടുയും ചെയ്തു.Keywords: Kerala, World, News, New Zealand, attack, Gun attack, Death, India, Student, terror attack at New Zealand mosques: Keralite dead 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal