» » » » » എനിക്കാരെയും ഭയമില്ല, എന്റെ കൈയ്യില്‍ ഈ സാധനങ്ങളൊക്കെയുണ്ടെന്ന് ടെയ്‌ലര്‍ സ്വിഫ്റ്റ്

ലണ്ടന്‍: (www.kvartha.com 08.03.2019) തന്റെ കൈയ്യില്‍ ആയുധങ്ങളുണ്ടെന്നും തനിക്കാരെയും ഭയമില്ലെന്നും പ്രമുഖ അമേരിക്കന്‍ സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റ്. ലോകത്തിന്റെ പലയിടങ്ങളിലും സംഗീതനിശാ പാര്‍ട്ടികള്‍ക്കിടെ ആക്രമണങ്ങള്‍ നിത്യസംഭവമായി മാറുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് താന്‍ എല്ലായിടത്തും തോക്കടക്കമുള്ള ആയുധങ്ങളും കൈയില്‍ കരുതാറുണ്ടെന്നും ടെയ്‌ലര്‍ സ്വിഫ്റ്റ് തുറന്നുപറഞ്ഞത്.
London, World, News, Taylor Swift on keeping weapons

2017ല്‍ മാഞ്ചസ്റ്ററില്‍ അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീതപരിപാടിയില്‍ വെച്ചുണ്ടായ ആക്രമണത്തിനുശേഷമാണ് താന്‍ സുരക്ഷ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും 29കാരിയായ സ്വിഫ്റ്റ് വെളിപ്പെടുത്തുന്നു.

മാഞ്ചസ്റ്റര്‍, ഡബ്ലിന്‍, ലണ്ടന്‍ തുടങ്ങി നിരവധി വേദികളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ സ്വിഫ്റ്റ് സംഗീത പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. മാഞ്ചസ്റ്ററിലും ലാസ് വേഗസിലുമുണ്ടായ ആക്രമണങ്ങളില്‍ താന്‍ ഭയന്നിട്ടുണ്ടെന്നും അത് കൊണ്ടാണ് വസ്ത്രത്തിനൊപ്പം തോക്കുകളും മുറിവുകളുണ്ടാക്കുന്ന ആയുധങ്ങളും കൈയ്യില്‍ കരുതുന്നതെന്നും സ്വിഫ്റ്റ് പറയുന്നു.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal