Follow KVARTHA on Google news Follow Us!
ad

വയനാട്ട് ടി സിദ്ദീഖിന് മുന്‍തൂക്കം; 3 പേരുടെ പേരുകള്‍ ഹൈക്കമാന്‍ഡിന്റെ അന്തിമ പരിഗണനയില്‍

ഗ്രൂപ്പ് പോരിനൊടുവില്‍ ബാക്കിയുള്ള നാല് സീറ്റുകളില്‍ കൂടി വൈകാതെ സ്ഥാനാര്‍ത്ഥി നിര്‍ണയമാകുമെന്ന് സൂചന. ശക്തമായ പിടിIndia, News, Kerala, Wayanad, Siddhiq, Election, Congress, UDF, Politics, T Siddeeque may be contested in Wayanad
ന്യൂഡല്‍ഹി: (www.kvartha.com 18.03.2019) ഗ്രൂപ്പ് പോരിനൊടുവില്‍ ബാക്കിയുള്ള നാല് സീറ്റുകളില്‍ കൂടി വൈകാതെ സ്ഥാനാര്‍ത്ഥി നിര്‍ണയമാകുമെന്ന് സൂചന. ശക്തമായ പിടിവലിയുള്ള വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കേഴിക്കോട് ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പിന്റെ ശക്തനായ നേതാവുമായ ടി സിദ്ദീഖിനാണ് മുന്‍തൂക്കം. സിദ്ദീഖടക്കം മൂന്ന് പേരുടെ പേരുകള്‍ ഹൈക്കമാന്‍ഡിന്റെ അന്തിമ പരിഗണനയിലാണ്.

സിദ്ദീഖിനെ കൂടാതെ കെ പി അബ്ദുല്‍ മജീദിനും വി വി പ്രകാശിനുമാണ് സാധ്യതയുള്ളത്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് കെ പി സി സിക്ക് തലവേദനയായിരിക്കുന്നത്. ആകെ മത്സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടെങ്കിലും വയനാട്, ആലപ്പുഴ, വടകര, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ സമവായമാകാതെ കിടക്കുകയാണ്.

അതിനിടെ കഴിഞ്ഞദിവസം പ്രശ്‌നപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. ടി സിദ്ദീഖിന് ആലപ്പുഴ സീറ്റ് നല്‍കാമെന്നും വയനാട് ഷാനിമോള്‍ക്കും ആറ്റിങ്ങല്‍ അടൂര്‍ പ്രകാശിനും നല്‍കണമെന്നുമായിരുന്നു മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ഇതിന് എ ഗ്രൂപ്പ് വഴങ്ങിയില്ല. ടി സിദ്ദീഖിന് വയനാട് തന്നെ വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. വടകര വിദ്യാബാലകൃഷ്ണന് നല്‍കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. അതിനിടെ ആറ്റിങ്ങലില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ് രംഗത്തെത്തി.


Keywords: India, News, Kerala, Wayanad, Siddhiq, Election, Congress, UDF, Politics, T Siddeeque may be contested in Wayanad