Follow KVARTHA on Google news Follow Us!
ad

ഇങ്ങനെയുമുണ്ടോ പഠനം? സിഗരറ്റിന്റെ ദൂഷ്യവശങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അധ്യാപകന്‍ ചെയ്തത്

പല ബ്രാന്‍ഡുകളിലുള്ള സിഗരുറ്റുമായി അധ്യാപകന്‍ ക്ലാസിലെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് China, News, World, Education, Health, University, Students, Teacher
ചൈന: (www.kvartha.com 16.03.2019) പല ബ്രാന്‍ഡുകളിലുള്ള സിഗരറ്റുമായി അധ്യാപകന്‍ ക്ലാസിലെത്തിയത് വിദ്യാര്‍ത്ഥിനികള്‍ക്ക് പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്  മനസിലാക്കി കൊടുക്കാന്‍. വിദ്യാര്‍ത്ഥിനികളെ പുകവലിക്കാനും അധ്യാപകന്‍ അനുവദിച്ചു. യുനാന്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ആരെയും പുകവലിക്കാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെന്നും വിദ്യാര്‍ത്ഥിനികളോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നെന്നും കോളേജ് ഡീന്‍ പതികരിച്ചു. സംഭവത്തില്‍ തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തി ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. ക്ലാസ് മുറിയിലിരുന്ന് കുട്ടികള്‍ സിഗരറ്റ് വലിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.

School allows pupils smoke in class to better understand subject, China, News, World, Education, Health, University, Students, Teacher

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: School allows pupils smoke in class to better understand subject, China, News, World, Education, Health, University, Students, Teacher.