Follow KVARTHA on Google news Follow Us!
ad

എന്തിനാ എന്നെ വേദനിപ്പിച്ചത്, നീ ആവശ്യപ്പെട്ടത് ഞാന്‍ തന്നില്ലേ? നാടിനെ ഞെട്ടിച്ച ആ കേസില്‍ ഒടുവില്‍ അറസ്റ്റ്

നാടിനെ ഞെട്ടിച്ച ആ കവര്‍ച്ചാ കേസില്‍ ഒടുവില്‍ അറസ്റ്റ്. വന്ദ്യവയോധികയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ കമിതാക്കളോട് പൊറുക്കാന്‍ അമ്മയ്ക്ക് Kerala, News, Trending, Robbery, Crime, Case, Arrest, Robbery case accused arrested
തൃപ്പൂണിത്തുറ: (www.kvartha.com 08.03.2019) നാടിനെ ഞെട്ടിച്ച ആ കവര്‍ച്ചാ കേസില്‍ ഒടുവില്‍ അറസ്റ്റ്. വന്ദ്യവയോധികയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ കമിതാക്കളോട് പൊറുക്കാന്‍ അമ്മയ്ക്ക് കഴിയുമോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. കേബിള്‍ ടി വി നന്നാക്കാനാണെന്ന വ്യാജേന പട്ടാപ്പകല്‍ വീട്ടിലെത്തി വീട്ടമ്മയെ അക്രമിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ കാഞ്ഞിരമറ്റം ചാലയ്ക്കപ്പാറയിലെ ആബിന്‍സ് (36), കാമുകി തമ്മനത്തെ മഞ്ജുഷ (30) എന്നിവരെയാണ് കേസ് അന്വേഷിച്ച ജില്ലാ പോലീസ് ചീഫ് കെ ബി പ്രഫുല്ലചന്ദ്രന്‍, സി ഐ ടി ഉത്തംദാസ്, എസ് ഐ കെ ആര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ മഞ്ജുഷയെയും ആബിന്‍സിനെയും തെളിവെടുപ്പിനായി എരൂര്‍ ലേബര്‍ ജംക്ഷനു സമീപത്തെ വീട്ടിലെത്തിച്ചപ്പോഴാണ് അക്രമത്തിനിരയായ പരേതനായ രാമന്റെ ഭാര്യ രഘുപതി (78) തന്നെ ആക്രമിച്ചവരെ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞത്. മാല ഊരിത്തരാന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ മാല ഊരിത്തന്നില്ലേ, പിന്നെ എന്തിനാ നീ എന്നെ ഉപദ്രവിച്ചേ...' തെളിവെടുപ്പിനായി എത്തിച്ച ആബിന്‍സിനോട് അക്രമത്തിനു ഇരയായ രഘുപതി ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഉത്തരമില്ലായിരുന്നു.

ഇവര്‍ എത്തിയ സ്‌കൂട്ടര്‍ സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. വടുതല മാര്‍ക്കറ്റ് റോഡിലെ വാടക വീട്ടില്‍ വെച്ചാണ് പ്രതികളെ വ്യാഴാഴ്ച വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി പ്രതികള്‍ ഒരുമിച്ചാണ് താമസം. ആബിന്‍സിനെതിരെ ഏതാനും ചില മോഷണ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എം ജി റോഡ്, പച്ചാളം എന്നിവിടങ്ങളിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ ഇവര്‍ പണയം വെച്ച തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തു.

വയോധികയുടെ നാലര പവന്റെ സ്വര്‍ണമാലയും ഓരോ പവന്റെ രണ്ടു വളയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അടിയേറ്റു വീണ രഘുപതി തൊട്ടടുത്ത വര്‍ക്‌ഷോപ്പിലേക്ക് വിളിച്ചുപറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കളെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 28 ഓളം തുന്നിക്കെട്ടുകള്‍ രഘുപതിയുടെ തലയിലെ മുറിവിന് വേണ്ടിവന്നിരുന്നു. എ എസ് ഐ മധുസൂധനന്‍, വിനായകന്‍, സുരേഷ്, ജോസി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു, ഹരി, ഡിനില്‍, റോബര്‍ട്ട് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Keywords: Kerala, News, Trending, Robbery, Crime, Case, Arrest, Robbery case accused arrested
  < !- START disable copy paste -->