» » » » » » » » ചങ്ങനാശ്ശേരി കുന്നുംപുറം പള്ളിയില്‍ വൈദികരെ പൂട്ടിയിട്ട് കവര്‍ച്ച: അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

ചങ്ങനാശ്ശേരി:(www.kvartha.com 17/03/2019) ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറം സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍ കയറി 4 വൈദികരെ പൂട്ടിയിട്ട് ആറ് ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ രണ്ട് യുവാക്കളെയാണ് മോഷണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി പനമ്പറ്റ റാഷിദാ മന്‍സിലില്‍ അലിയുടെ മകന്‍ റൌഫ് (28), ബാംഗ്ലൂര്‍ കടപ്പക്കരെ ക്രോസ് ജനപ്രിയ അപ്പാര്‍ട്ട്‌മെന്റില്‍ മാത്യു മകന്‍ അലക്‌സ് സൂര്യ (25) എന്നിവരാണ് പിടിയിലായവര്‍.

News, Kerala, Theft, Police, Arrest, Police Station, Robbers locked up in Kunnumpuram church in Changanassery: Inter-state robbers arrested

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടാം തീയതി പുലര്‍ച്ചെ 2 മണിയോടെ രണ്ടു ബൈക്കുകളിലായി എത്തിയ മോഷ്ടാക്കള്‍ ഓഫീസ് റൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുണ്ടായിരുന്ന വൈദികരെ പുറത്തുനിന്നും പൂട്ടിയതിനുശേഷം ഓഫീസ് റൂം തകര്‍ത്ത് അകത്തു കയറിയാണ് ഇരുമ്പലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപ അപഹരിച്ചതിനുശേഷം കടന്നുകളഞ്ഞത്.

പള്ളി കോമ്പൌണ്ടില്‍ സിസടിവി ക്യാമറ ഇല്ലാതിരുന്നതും തികച്ചും പ്രൊഫഷണലായ മോഷ്ടാക്കള്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ കട ന്നുകളഞ്ഞതും കേസന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ അന്വേഷ ണ സംഘത്തിന് വലിയ വെല്ലുവിളിയായെങ്കിലും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ന്റെ നിര്‍ദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി.എന്‍. രാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തികച്ചും ശാസ്ത്രീയമായും ചിട്ടയോടെയും വിശ്രമ മില്ലാതെയുമുള്ള അന്വേഷണത്തിന്റെ ഫലമായി മോഷണം നടന്ന് ഒരാഴ്ച യ്ക്കുള്ളില്‍ തന്നെ പ്രതികള്‍ പോലീസിന്റെ വലയില്‍ അകപ്പെടുകയാ യിരുന്നു.

ഈ കേസിന്റെ അന്വേഷണത്തിനായി മാത്രം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അവരെ പല ഗ്രൂപ്പുകളായി തിരിച്ച് ജില്ലയിലും സമീപ ജില്ലകളിലുമായി 40 കിലോമീറ്റര്‍ ചുറ്റളവില്‍ ചെറിയ റോഡുകളിലുള്‍പ്പെടെ സഞ്ചരിച്ച് ഇരുന്നൂറില്‍പ്പരംസിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയം തോന്നിയ സ്ഥലങ്ങളിലെല്ലാം കോട്ടയം സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്‍പതിനായിരത്തിലധികം കോളുകള്‍ പരിശോധിച്ചും അവയില്‍ സംശയമെന്ന് തോന്നിയ നമ്പരുകള്‍ തുടര്‍ച്ചയായ നിരീക്ഷണത്തില്‍ വെച്ചും നടത്തിയ അന്വേഷണമാണ് ഒരാഴ്ചയ്ക്കകം ഫലപ്രാപ്തി യിലെത്തിയത്. ഇതേ മാതൃകയില്‍ മറ്റൊരു പള്ളിയില്‍ കവര്‍ച്ച ലക്ഷ്യമിട്ട സംഘം അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ തന്നെ പ്രതികളെ കുടുക്കിയതിനാല്‍ മറ്റൊരു വലിയ മോഷണം തടയുന്നതിനും ഇതിലൂടെ പോലീസിന് കഴിഞ്ഞു.

പ്രതികളായ റൌഫ് കണ്ണൂര്‍ സ്വദേശിയും, അലക്‌സ് സൂര്യ എറണാകുളം സ്വദേശിയാണെങ്കിലും ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസക്കാരനുമാണ്. ചെറുപ്പം മുതലേ പലവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്നിരുന്ന അലക്‌സ് സൂര്യ പിന്നീട് ബാംഗ്ലൂരിലെത്തിയതോടെ മോഷണം ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ച് ഒറീസയില്‍നിന്നും തുച്ഛമായ തുകയ്ക്ക് കഞ്ചാവ് വാങ്ങി ബാംഗ്ലൂര്‍, ഗോവ, ചെന്നെ എന്നിവിടങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തി അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് ആഡംബര ജീവിതം നടത്തി വരികയായിരുന്നു. 10 കിലോ കഞ്ചാവുമായി ബാംഗ്ലൂര്‍ അടുഗോടി പോലീസിന്റെ പിടിയിലായ ഇയാള്‍ ജയില്‍ വാസത്തിന് ശേഷം എല്‍എസ്ഡി, എംഡിഎംഎ പോലുള്ള കൂടിയതരം മയക്കു മരുന്ന് ബിസിനസ്സിലേയ്ക്ക് കടന്നു.

മയക്കുമരുന്ന് കേസുകളോ ടൊപ്പം തന്നെ 11ല്‍പരം മോഷണക്കേസുകളിലും പ്രതിയായിരുന്ന അലക്‌സ് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിച്ച സമയത്താണ് കണ്ണൂര്‍ സ്വദേശിയും മോഷ്ടാവുമായ റൌഫിനെ കാണുന്നതും പരിചയപ്പെടുന്നതും. ജയിലില്‍ മോചിതരായ ഇരുവരും പിന്നീട് ഒന്നി ച്ചാണ് മോഷണം നടത്തിവന്നിരുന്നത്. പള്ളികളും അമ്പലങ്ങളും ആള്‍ പ്പാര്‍പ്പില്ലാത്ത വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇവ രുടെ രീതി. മീന്‍കച്ചവടമായിരുന്നു റൌഫിന്റെ തൊഴിലെങ്കിലും മോ ഷണത്തിന് പറ്റിയ ദേവാലയങ്ങളും വീടുകളും മറ്റും കണ്ടെത്തുക യായിരുന്നു ഈ തൊഴിലിന്റെ ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Theft, Police, Arrest, Police Station, Robbers locked up in Kunnumpuram church in Changanassery: Inter-state robbers arrested

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal