Follow KVARTHA on Google news Follow Us!
ad

പച്ചക്കറി വില മേലോട്ട്; തെരഞ്ഞെടുപ്പിനിടയില്‍ ആര് ശ്രദ്ധിക്കാന്‍

സംസ്ഥാനത്ത് പച്ചക്കറിയുടെ വില മേലോട്ട് കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ palakkad, News, Kerala, Vegetable, Price, Business, Lok Sabha, Election, Politics
പാലക്കാട്: (www.kvartha.com 19.03.2019) സംസ്ഥാനത്ത് പച്ചക്കറിയുടെ വില മേലോട്ട് കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ നിരവധി തവണ വില ഉയര്‍ന്നിട്ടും അത് ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുളളത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ സ്ഥിതി കൂടുതല്‍ ഗുരുതരമായി തീര്‍ന്നിരിക്കുകയാണ്.

അന്യദേശത്തുനിന്ന് എത്തുന്ന പച്ചക്കറികളില്‍ ഇപ്പോള്‍ വലിയ ഉളളിക്കുമാത്രമാണ് വില അധികമില്ലാത്തത്. പാലക്കാട്ടെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 15 രൂപയാണ് വലിയ ഉളളിയുടെ തിങ്കളാഴ്ചയിലെ വില. എന്നാല്‍ മറ്റു പച്ചക്കറികള്‍ക്ക് ഓരോ ദിവസവും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ കിലോയ്ക്ക് 54 രൂപയുണ്ടായിരുന്ന ബീന്‍സിന്റെ തിങ്കളാഴ്ചയിലെ വില 86. അതുപോലെ 24 രൂപയുണ്ടായിരുന്ന കാരറ്റിന്റെ വില 40ലും, 30ന് വിറ്റ പച്ചമുളക് 65ലും എത്തിനില്‍ക്കുന്നു.

Rise in vegetables price, palakkad, News, Kerala, Vegetable, Price, Business, Lok Sabha, Election, Politics

18 രൂപയുണ്ടായിരുന്ന കാബേജിന് 30 ആയപ്പോള്‍ 10 രൂപ വീതം ഉണ്ടായിരുന്ന മത്തനും ചേനയ്ക്കും വില 20 രൂപയായി മാറിയിരിക്കുന്നു. പയറുവര്‍ഗങ്ങള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വിറ്റഴിക്കപ്പെടുന്നത്. പയറിന് 50 രൂപയാണ് കിലോയ്ക്ക് വില. കൊത്തവരയുടെ വിലയാകട്ടെ 38-ല്‍ എത്തിനില്‍ക്കുന്നു. 54 ആണ് അമരയുടെ വില. 

ആഴ്ചകള്‍ക്ക് മുന്‍പ് 10 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിയുടെ വില 22 ആയി വര്‍ദ്ധിച്ചിരിക്കുന്നു. ആപ്പിള്‍ തക്കാളിക്ക് 28 രൂപയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കിഴങ്ങുവര്‍ഗങ്ങളും ചില പച്ചക്കറിയിനങ്ങളും മൈസൂരില്‍ നിന്നും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ വെയില്‍ കടുത്തതാണ് പച്ചക്കറിയുടെ ഇരട്ടിവിലയ്ക്കുകാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കാര്യങ്ങള്‍ ഇങ്ങിനെപോയാല്‍ വിഷുവിന് പച്ചക്കറികള്‍ കിട്ടാത്ത അവസ്ഥയായിരിക്കുമെന്നും കിട്ടുന്നതിന് വന്‍ വില നല്‍കേണ്ടിവരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

വെയില്‍ കടുത്തതോടെ ചെറുനാരങ്ങയ്ക്ക് വന്‍ ഡിമാന്റാണ് പച്ചക്കറി കടകളില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ആഴ്ചവരെ കിലോയ്ക്ക് 60 രൂപയ്ക്ക് വിറ്റ ചെറുനാരങ്ങയുടെ വില 80 ആയി ഉയര്‍ന്നിരിക്കുന്നു. അടുത്തനാളുകളില്‍ തന്നെ നാരങ്ങ 100 രൂപ തൊടുമെന്നാണ് മാര്‍ക്കറ്റില്‍ നിന്നുളള വിവരം. 

പ്രധാന പച്ചക്കറികളുടെ വില നിലവാരം താഴെ കൊടുക്കുന്നു. ഉരുളക്കിഴങ്ങ്(25), ചെറിയുളളി(30), കോളിഫല്‍വര്‍(32), മുരിങ്ങക്കായ(25), കത്തിരിക്ക(32), വെണ്ടക്ക(54), ബീറ്ററൂട്ട്(34), വാഴയ്ക്ക(28), വെളളരിക്ക(22), ഇഞ്ചി(100ഃ), ചേമ്പ്(46), മാങ്ങ(46), മുളളങ്കി(20), മല്ലിത്തഴ(50), കറിവേപ്പില(60), ഗ്രീന്‍പീസ്(70), കോവക്ക(38), കുമ്പളങ്ങ(16).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rise in vegetables price, palakkad, News, Kerala, Vegetable, Price, Business, Lok Sabha, Election, Politics.