Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അന്തിമരൂപത്തിലേക്ക്, തൃശൂരില്‍ ടി എന്‍ പ്രതാപന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിNew Delhi, News, Politics, Congress, Meeting, Oommen Chandy, Rahul Gandhi, Ramesh Chennithala, Trending, Lok Sabha, Election, National,
ന്യൂഡല്‍ഹി: (www.kvartha.com 16.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക അന്തിമരൂപത്തിലേക്ക്. തൃശൂരില്‍ ടി.എന്‍.പ്രതാപനും ആലത്തൂരില്‍ രമ്യ ഹരിദാസും മത്സരിക്കുന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. ചാലക്കുടിയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും എറണാകുളത്ത് ഹൈബി ഈഡന്‍ എംഎല്‍എയും മത്സരിക്കുമെന്നാണ് സൂചന. കാസര്‍കോട് സുബ്ബറായ്ക്കാണ് സാധ്യത.

വെള്ളിയാഴ്ച നടന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചു പൂര്‍ണധാരണയായില്ല. ചില മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നതാണ് തീരുമാനം വൈകാന്‍ കാരണം. ശനിയാഴ്ച രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മാത്രമേ അന്തിമ തീരുമാനമാകൂ.

 Ramya Haridas on the list of Congress Alathur Lok Sabha constituency, New Delhi, News, Politics, Congress, Meeting, Oommen Chandy, Rahul Gandhi, Ramesh Chennithala, Trending, Lok Sabha, Election, National

സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തിരക്കിട്ട കൂടിയാലോചനകളാണ് ഡെല്‍ഹിയില്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ കേരളഹൗസില്‍ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിവിധ സീറ്റുകളിലെ സാധ്യത സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഉച്ചയ്ക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണി വരെ നീണ്ട സ്‌ക്രീനിങ് കമ്മറ്റി യോഗത്തിന് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കാനായില്ല.

തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് അനൗപചാരിക കൂടിയാലോചനകളാണ് ഇപ്പോള്‍ നേതാക്കള്‍ നടത്തുന്നത്. വയനാട്, വടകര, ഇടുക്കി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. അതേസമയം മുതിര്‍ന്ന നേതാക്കള്‍, സിറ്റിങ് എംപിമാര്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramya Haridas on the list of Congress Alathur Lok Sabha constituency, New Delhi, News, Politics, Congress, Meeting, Oommen Chandy, Rahul Gandhi, Ramesh Chennithala, Trending, Lok Sabha, Election, National.