» » » » » » » » » » » » » വീട്ടുകാരേയും ബന്ധുക്കളേയും ഉപേക്ഷിച്ച് രായ്ക്കു രാമാനം കാമുകനൊപ്പം ഒളിച്ചോടി; പിന്നീട് അനുഭവിക്കേണ്ടി വന്നത് നരകതുല്യമായ ജീവിതം; ഒടുവില്‍ മരണത്തില്‍ അഭയം തേടി പ്രിയങ്ക

കൊല്ലം: (www.kvartha.com 10.03.2019) വീട്ടുകാരേയും ബന്ധുക്കളേയും ഉപേക്ഷിച്ച് രായ്ക്കു രാമാനം കാമുകനൊപ്പം ഒളിച്ചോടിയ അധ്യാപിക ഭര്‍തൃഗൃഹത്തില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജുവിനെയാണ് (27) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സജുവിന്റെ ഭാര്യ പ്രിയങ്ക (23) തീപ്പൊള്ളലേറ്റ് മരിച്ചത്.

പ്രണയിച്ച് വിവാഹിതയായെങ്കിലും പിന്നീടുള്ള ജീവിതം നരക തുല്യമായതോടെയാണ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ പ്രിയങ്ക (23) ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തുതന്നെയുള്ള സജുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു പ്രിയങ്ക. എന്നാല്‍ പ്രണയ വിവരം വീട്ടിലറിഞ്ഞപ്പോള്‍ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായി. ഒടുവില്‍ പ്രിയങ്ക 2017ഏപ്രില്‍ ആറിന് രാത്രി കാമുകന്‍ സജുവിനൊപ്പം ഇറങ്ങിപ്പോയി. ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും നെയ്തുകൂട്ടിയായിരുന്നു ഒളിച്ചോട്ടം.

Priyanka's death; Police take husband in custody, Kollam, News, Local-News, Suicide, Police, Case, Husband, Remanded, Court, Murder, Kerala

പതിനഞ്ച് ദിവസം മറ്റൊരു നാട്ടില്‍ താമസിച്ചശേഷമായിരുന്നു സജുവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. അപ്പോഴേക്കും സ്വന്തംവീട്ടുകാര്‍ പ്രിയങ്കയ്ക്ക് അന്യരായി മാറിയിരുന്നു. മകള്‍ അന്യ മതത്തില്‍പ്പെട്ടയാളുടെ കൂടെ ഒളിച്ചോടിയതിലെ നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ മാതാപിതാക്കള്‍ തങ്ങളുടെ വസ്തുവും വീടും വിറ്റ് വാക്കനാട് സ്ഥലം വാങ്ങി താമസം മാറിയിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല.

എന്നാല്‍ ഇടയ്ക്കിടെ പ്രിയങ്ക അമ്മ ശശികലാദേവിയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. മാതൃവാത്സല്യത്തിന് മുന്നില്‍ എതിര്‍പ്പുകള്‍ അകന്നുവരികയും ചെയ്തു. പ്രിയങ്ക ഗര്‍ഭിണി ആയതിനുശേഷം അമ്മയുമായുള്ള ഫോണ്‍ വിളി കൂടി.

വിളിക്കുമ്പോഴൊക്കെ വീട്ടിലെ പീഡനങ്ങള്‍ അമ്മയോട് പ്രിയങ്ക ചെറുതായി സൂചിപ്പിച്ചിരുന്നു. ഇതിനിടെ ഭര്‍തൃവീട്ടിലെ പീഡനങ്ങളും ഭര്‍ത്താവിന്റെ മര്‍ദനവും കാരണം മനസ് തകര്‍ന്നതോടെ അബോര്‍ഷനാവുകയും ചെയ്തു. ഭര്‍തൃവീട്ടില്‍ ശരിക്കും നരകതുല്യമായ ജീവിതമായിരുന്നു പ്രിയങ്ക അനുഭവിച്ചിരുന്നത്. ഇതിനിടെ ബി.എഡ് പാസായ പ്രിയങ്ക ശാസ്താംകോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് കയറുകയും ചെയ്തു.

ശമ്പളത്തേക്കാള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയുള്ള സമയം തള്ളാനൊരു ആശ്വാസ മാര്‍ഗമായിട്ടാണ് ഈ ജോലി പ്രിയങ്ക കണ്ടത്. പുലര്‍ച്ചെ എഴുന്നേറ്റ് ആഹാരം പാകം ചെയ്യുന്നതുള്‍പ്പടെ ജോലിത്തിരക്ക് തുടങ്ങും. സ്‌കൂളില്‍ നിന്നുവന്നാലും ജോലിയ്ക്ക് കുറവുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രിയങ്കയ്ക്കുണ്ടായിരുന്നു.

എല്ലാ ജോലികളും തീര്‍ത്ത് അന്തിയുറക്കത്തിനൊരുങ്ങുമ്പോള്‍ മദ്യ ലഹരിയിലെത്തുന്ന സജുവിന്റെ കൊടിയ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിയും വന്നു. വീട്ടില്‍ നിന്നും രാത്രിയില്‍ വെറുംകയ്യോടെ ഇറങ്ങിച്ചെന്നതിന്റെ നീരസം അന്നുമുതല്‍ ഭര്‍തൃവീട്ടുകാര്‍ കാട്ടുന്നുമുണ്ട്. സ്ത്രീധനം വേണമെന്ന നിര്‍ബന്ധം മിക്കപ്പോഴും കയ്യേറ്റങ്ങളിലേക്ക് മാറും.

അടികൊണ്ട് കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ പോലും പ്രിയങ്കയ്ക്ക് ഒരു തുണയില്ലാതെ വന്നു. നേരിട്ട് പറഞ്ഞില്ലെങ്കിലും അയല്‍ക്കാരില്‍ നിന്നും മറ്റുമായി പ്രിയങ്കയുടെ വീട്ടുകാര്‍ ഇതൊക്കെ അറിയുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വഴക്കുകൂടി തള്ളിയിട്ടപ്പോള്‍ പ്രിയങ്കയുടെ കാലിന് പൊട്ടലേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോഴും പീഡനങ്ങള്‍ക്ക് കുറവുണ്ടായില്ല. ഒടുവില്‍ അവള്‍ മരണത്തെ സ്വയം വരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ ഇനിയും വ്യക്തത കൈവരാനുണ്ട്. മരണത്തിലെ ദുരൂഹത ആദ്യദിനത്തില്‍ത്തന്നെ ബോധ്യപ്പെട്ടതിനാല്‍ സജുവിനെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്യുകയും കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ ആഴ്ച സജുവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നാണ് തെക്കുംഭാഗം പോലീസ് അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priyanka's death; Police take husband in custody, Kollam, News, Local-News, Suicide, Police, Case, Husband, Remanded, Court, Murder, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal