Follow KVARTHA on Google news Follow Us!
ad

ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ല; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്. നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തിലെത്തിയത്. ബംഗാള്‍ പിസിസി അധ്യKolkata, National, News, Congress, CPM, West Bengal, Politics, Lok Sabha, Election, Trending, No alliance with CPM in West Bengal, Congress
കൊല്‍ക്കത്ത: (www.kvartha.com 17.03.2019) ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്. നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തിലെത്തിയത്. ബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമന്‍ മിത്ര രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സിപിഎമ്മുമായി ബംഗാളില്‍ സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്.

എല്ലാ സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ധാരണകള്‍ മറികടന്ന് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് സഖ്യതീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട പുരുലിയ, ബാഷിര്‍ഹട്ട് മണ്ഡലങ്ങള്‍ സിപിഐയ്ക്കും ഫോര്‍വേഡ് ബ്‌ളോക്കിനുമായി സിപിഎം നല്‍കിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

തീരുമാനിച്ച സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎമ്മും നിലപാടെടുത്തിരുന്നു. 42 ല്‍ 25 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം സിപിഎം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യത്തിലായിരുന്നു മത്സരിച്ചത്. സിപിഎമ്മിന് 20 ശതമാനത്തോളം വോട്ടും കോണ്‍ഗ്രസിന് 12 ശതമാനം വോട്ടും കിട്ടി. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ത്തുകൊണ്ട് കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ ഇല്ലാതായത്.



Keywords: Kolkata, National, News, Congress, CPM, West Bengal, Politics, Lok Sabha, Election, Trending, No alliance with CPM in West Bengal, Congress