Follow KVARTHA on Google news Follow Us!
ad

ഐഎസ്എല്‍ കിരീടത്തിന് പുതിയ അവകാശിയായി, ബെംഗളൂരുവിന്റെ വിജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിന് പുതിയ അവകാശികളായി. എഫ്‌സി ഗോവയും ISL, National, News, Football, Sports, Winner, New champions in ISL
മുംബൈ: (www.kvartha.com 17.03.2019) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിന് പുതിയ അവകാശികളായി. എഫ്‌സി ഗോവയും ബംഗളൂരു എഫ്‌സിയും കൊമ്പുകോര്‍ത്ത കലാശപ്പോരാട്ടത്തിനൊടുവില്‍ ബംഗളൂരു എഫ് സി കിരീടം സ്വന്തമാക്കി. നിശ്ചിത സമയവും കഴിഞ്ഞ് എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവയെ പരാജയപ്പെടുത്തിയാണ് ബംഗളൂരു കന്നിക്കിരീടം ചൂടിയത്. 117ാം മിനുട്ടില്‍ ഡിഫന്‍ഡര്‍ രാഹുല്‍ ഭെകെയാണ് ഗോള്‍ നേടിയത്.

ഇരുടീമുകളും ഇത് രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. ബെംഗളൂരു കഴിഞ്ഞ വര്‍ഷം ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പെട്ടു പുറത്തായി. 2015ലെ ഫൈനലില്‍ ഇന്നത്തെ ഫൈനലിസ്റ്റ് ഗോവയെ പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടം സ്വന്തമാക്കിയത്.

ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും തുടക്കത്തില്‍തന്നെ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ അവസാനത്തില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഗോള്‍രഹിത സമനിലയോടെ എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില്‍ 105ാം മിനുട്ടില്‍ മിക്കുവിനെ ഫൗള്‍ ചെയ്തതിന് ഗോവയുടെ അഹ് മദ് ജാഹു രണ്ടാം മഞ്ഞക്കാര്‍ഡും റെഡ് കാര്‍ഡും കണ്ട് പുറത്തുപോയി.

ഈ സീസണില്‍ സ്വന്തം മൈതാനത്തും എവേ ഗ്രൗണ്ടിലും ഗോവയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു കലാശപ്പോരാട്ടത്തിനെത്തിയത്. പോയിന്റ് പട്ടികയില്‍ 34 പോയിന്റുകള്‍ നേടി ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ഹെഡ് ടു ഹെഡ് ആനുകൂല്യത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.



Keywords: ISL, National, News, Football, Sports, Winner, New champions in ISL