Follow KVARTHA on Google news Follow Us!
ad

പെരുങ്കള്ളന്‍ പിടിയില്‍; നീരവ് മോദി അറസ്റ്റിലായി

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വജ്രവ്യാപാരി നീരവ് മോദി അറസ്റ്റിലായി. ലണ്ടിനിലാണ് അദ്ദേഹം അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Arrest Warrant Issued Against Nirav Modi By London Court: Sources, London, News, Trending, Business, Business Man, Banking, Application, Arrest, Court, National.
ലണ്ടന്‍: (www.kvartha.com 20.03.2019) പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വജ്രവ്യാപാരി നീരവ് മോദി അറസ്റ്റിലായി. ലണ്ടിനിലാണ് അദ്ദേഹം അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അദ്ദേഹത്തിനെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് നീരവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ബുധനാഴ്ച തന്നെ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

മോദിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഇന്ത്യയുടെ അപേക്ഷയില്‍ ഒപ്പു വച്ചിരിക്കുന്നത്. അറസ്റ്റിനുപിന്നാലെ കേസിലെ വിചാരണയും തുടങ്ങും. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോഡിയെ യുകെ ഇന്ത്യയ്ക്കു കൈമാറും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും. നീരവ് മോദിയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തായതോടെ കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു നീരവിന്റെ മറുപടി. ലണ്ടനിലെ സോഹോയില്‍ നീരവ് മോദി പുതിയ വജ്രവ്യാപാരം ആരംഭിച്ചതായും ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Arrest Warrant Issued Against Nirav Modi By London Court: Sources, London, News, Trending, Business, Business Man, Banking, Application, Arrest, Court, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Arrest Warrant Issued Against Nirav Modi By London Court: Sources, London, News, Trending, Business, Business Man, Banking, Application, Arrest, Court, National.