Follow KVARTHA on Google news Follow Us!
ad

മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍; കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണെന്ന് വിശദീകരണം

കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള New Delhi, News, Education, school, Protesters, Study, Farmers, Students, National,
ന്യൂഡല്‍ഹി: (www.kvartha.com 18.03.2019) കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70-പേജുകളാണ് ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ കുട്ടികളുടെ പഠനഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാഠഭാഗം നീക്കിയതെന്ന വിശദീകരണമാണ് എന്‍.സി.ആര്‍.ടി നല്‍കിയത്.

വസ്ത്രധാരണം നമ്മുടെ സാമൂഹിക മാറ്റങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചുള്ള പാഠഭാഗത്തിലായിരുന്നു മാറുമറയ്ക്കല്‍ പ്രക്ഷോഭത്തെ കുറിച്ച് പറഞ്ഞിരുന്നത്. കേരള ചരിത്രം പറയുന്നതടക്കമുള്ള മൂന്ന് പാഠങ്ങള്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദേശപ്രകാരമാണ് മാറ്റിയത്. 'ഇന്ത്യ ആന്‍ഡ് കണ്ടംപററി വേള്‍ഡ്' എന്ന പുസ്‌കത്തില്‍ നിന്നാണ് കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തിരിക്കുന്നത്.

NCERT drops 3 chapters from Class 9, one on caste struggles, New Delhi, News, Education, School, Protesters, Study, Farmers, Students, National

ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. 2017ല്‍ വിവിധ ക്ലാസുകളിലെ 182 പാഠപുസ്തകങ്ങളിലായി തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളുമുള്‍പ്പെടെ 1334 മാറ്റങ്ങള്‍ വരുത്തിയിരുന്നു. വസ്ത്രധാരണത്തെ സംബന്ധിച്ച പാഠഭാഗത്തിന് പുറമേ കായിക ചരിത്രം, കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NCERT drops 3 chapters from Class 9, one on caste struggles, New Delhi, News, Education, School, Protesters, Study, Farmers, Students, National.