» » » » » » » » » » » പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഷെഫീഖ് അല്‍ ഖാസിമിയുടെ കുറ്റസമ്മതമൊഴി കേട്ട് ഞെട്ടി പോലീസ്; പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് ആരും കാണാതിരിക്കാന്‍ ആഢംബര കാര്‍ കര്‍ട്ടനിട്ട് മറച്ചു; തിരിച്ചറിയാതിരിക്കാന്‍ പര്‍ദയും കരുതി

തിരുവനന്തപുരം: (www.kvartha.com 09.03.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ കുറ്റസമ്മതമൊഴി കേട്ട് ഞെട്ടി പോലീസ്. പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് മറ്റാരും കാണാതിരിക്കാന്‍ ആഢംബര കാര്‍ കര്‍ട്ടനിട്ട് മറച്ചുവെന്നും തിരിച്ചറിയാതിരിക്കാന്‍ പര്‍ദയും കരുതിയിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

അറസ്റ്റിലായ ശേഷം നടത്തിയ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇതേ മൊഴി തന്നെ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറയുന്നു. വിതുരയില്‍ ടൈല്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് താന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നും തുടര്‍ന്ന് വിതുരയില്‍ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വരുന്നതുവരെ കാത്തുനിന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.

Muslim cleric accused of  assaulting teen arrested in Tamil Nadu, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, Police, Arrested, Police, Kerala

സ്കൂ​ള്‍​ ​വി​ട്ട് ​വ​രും​വ​ഴി​ ​വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ചെ​യ്താ​ണ് ​പെ​ണ്‍​കു​ട്ടി​യെ​ ​കാ​റി​ല്‍​ ​ക​യ​റ്റി​ ​കൊ​ണ്ടു​പോയതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍
വി​തു​ര​യി​ല്‍​ ​നി​ന്ന് ​റോ​ഡ് ​മാ​ര്‍​ഗം​ ​പോ​കു​ന്ന​തി​ന് ​പ​ക​രം​ ​വ​ന​ത്തി​ലൂ​ടെ​യാ​ണ് ​പോ​യ​ത്.​ ​ ​ഇതിനെ കുറിച്ച് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് മറുപടി പറഞ്ഞു.

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​പ​ള്ളി​ക​ളി​ല്‍​ ​ഇ​മാ​മാ​യി​ ​ജോ​ലി​ചെ​യ്തി​രു​ന്ന​തി​നാ​ല്‍​ ​പ​രി​ച​യ​ക്കാ​ര്‍​ ​ഏ​റെ​യു​ണ്ട്.​ ​കാ​ര്‍​ ​വ​ന​പ്ര​ദേ​ശ​ത്തെ​ ​ഊ​ടു​വ​ഴി​യി​ലൂ​ടെ​ ​പോ​കു​ന്ന​ത് ​ഒ​രു​ ​പ​രി​ച​യ​ക്കാ​ര​ന്‍​ ​ക​ണ്ടി​രു​ന്നു.​ ​ഇ​യാ​ള്‍​ ​ഫോ​ണി​ല്‍​ ​വി​ളി​ച്ച്‌ ​തൊ​ട്ട​ടു​ത്തു​ള്ള​ ​ത​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​ക്ഷ​ണി​ച്ചു.​ ​എ​ന്നാ​ല്‍​ ​താ​ന്‍​ ​മ​ക​ളെ​ ​പേ​പ്പാ​റ​ ​കാ​ണി​ക്കാ​ന്‍​ ​കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ​ പറഞ്ഞ് ക്ഷണം നിരസിച്ചു.

അ​തി​നി​ടെ​യാ​ണ് ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ള്‍​ ​ക​ണ്ട് ​കാ​ര്‍​ ​ത​ട​ഞ്ഞു​വ​ച്ച​ത്. പി​ന്നീ​ട് ​സം​ഭ​വം​ ​വ​ലി​യ​ ​വി​വാ​ദ​മാ​വു​ക​യും​ ​ത​നി​ക്കെ​തി​രെ​ ​കേ​സ് ​വ​രു​മെ​ന്ന് ​ഉ​റ​പ്പാ​വു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​കാ​റു​മാ​യി​ ​സ്ഥ​ലം​ ​വി​ടു​ക​യാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​ഇ​യാ​ളു​ടെ​ ​മൊ​ഴി.​ ​ഹൈ​ക്കോ​ട​തി​യി​ല്‍​ ​നി​ന്ന് ​മു​ന്‍​കൂ​ര്‍​ ​ജാ​മ്യം​ ​നേ​ടാ​മെ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​ഉ​റ​പ്പ് ​വി​ശ്വ​സി​ച്ച്‌ ​മാ​റി​ ​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.​ ​

ത​ന്നെ​ ​സ​ഹാ​യി​ച്ച​വ​രെ​ ​ഒ​ന്നൊ​ന്നാ​യി​ പോ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​തോ​ടെ​ ​ഇ​നി​ ​എ​ന്തു​ചെ​യ്യു​മെ​ന്ന​റി​യാ​തെ​ ​കുഴങ്ങി നില്‍ക്കുമ്പോള്‍ ഒളിത്താവളം പോലീസ് വളയുന്നതും തന്നെ അറസ്റ്റ് ചെയ്യുന്നതും. പോ​​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ല്‍​ ​കൂ​പ്പു​കൈ​ക​ളോ​ടെ​ ​ക​ര​ഞ്ഞു​കൊ​ണ്ട് ​ഇ​യാ​ള്‍​ ​കു​റ്റം​ ​ഏ​റ്റു​പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വ​‌​ര്‍​ഷ​ങ്ങ​ളാ​യി​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ല്‍​ ​ഇ​മാ​മാ​യും​ ​മ​ത​പ്ര​ഭാ​ഷ​ക​നാ​യും​ ​പ്ര​വ​ര്‍​ത്തി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു​ ​ഷെ​ഫീ​ഖ് ​അ​ല്‍​ ​ഖാ​സി​മി.​ കു​റ്റ​സ​മ്മ​ത​ത്തെ​ ​തു​ട​ര്‍​ന്ന് ​വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​കഴിഞ്ഞദിവസം​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്‍​ഡ് ​ചെ​യ്ത​ ​ഇ​മാ​മി​നെ​ ​കൂ​ടു​ത​ല്‍​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നും​ ​തെ​ളി​വെ​ടു​പ്പി​നു​മാ​യി​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​ക​സ്റ്റ​ഡി​യി​ല്‍​ ​വാ​ങ്ങും.​ ​വി​തു​ര​യി​ലെ​ ​വ​ന​ത്തി​ലും​ ​ഒ​ളി​സ​ങ്കേ​ത​ങ്ങ​ളി​ലും​ ​തെ​ളി​വെ​ടു​പ്പി​ന് ​കൊ​ണ്ടു​പോ​കു​മെ​ന്ന് ​പോ​ലീ​സ് ​അ​റി​യി​ച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muslim cleric accused of  assaulting teen arrested in Tamil Nadu, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, Police, Arrested, Police, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal