» » » » » » » » സിയാല്‍ ഇനി കൊച്ചിയുടെ മോട്ടോര്‍ സ്പോര്‍ട്സ് ഹബ്ബ്

കൊച്ചി: (www.kvartha.com 10.03.2019) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനോടു ചേര്‍ന്ന് കായിക രംഗം പച്ചപിടിച്ചു വരുന്നു. ഗോള്‍ഫിനു മാത്രമായിരുന്ന സിയാല്‍ നേരത്തെ പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ കാലഘട്ടത്തിനൊത്തു സിയാല്‍ കൂടുതല്‍ മത്സര ഇനങ്ങള്‍ക്കു ഇവിടെ ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് വാഹനപ്രേമികളുടെ ആവേശമായ ഓഫ് റോഡ് ക്ലബ് ചലഞ്ചിനു ആതിഥേയത്വം വഹിക്കുന്നത്.

സിയാല്‍ ആദ്യമായാണ് മോട്ടോര്‍ സ്പോര്‍ട്സ് വേദിയായി സിയാല്‍ മാറുന്നതും. നിലവില്‍ സിയാലിലെ ഗോള്‍ കോഴ്സ് ആണ് ഏറെ പ്രശസ്തം . 18 ഹോളുകള്‍ അടങ്ങുന്ന ഗംഭീരന്‍ ഗോള്‍ഫ് കോഴ്സ് ആണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം മാസ്റ്റേഴ്സ് ഗോള്‍ഫ് ടൂര്‍ണമെന്റിനു സിയാല്‍ ആതിഥേയത്വം വഹിച്ചിരുന്നു. ദേശീയ ചാമ്പ്യനെ അന്ന് കൊച്ചിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് നിശ്ചയിച്ചത്. സിയാല്‍ ഗോള്‍ഫിനപ്പുറം മറ്റു കായിക രംഗങ്ങള്‍ക്കു വേദി ഒരുക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ കൊച്ചി നഗരത്തില്‍ ഒരു കളിക്കളം നിര്‍മിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ കൊച്ചിയുടെ സ്പോര്‍ട്സ് ഹബ്ബായി നെടുമ്പാശേരി മാറുന്ന നാളുകള്‍ വിദൂരമല്ല.

Motorsports Sports Hub Cial, Kochi, News, Kerala, Sports, Airport, Competition

സ്വദേശികളും വിദേശികളുമായ കായിക താരങ്ങള്‍ക്ക് എത്തുവാനും താമസിക്കാനുമുള്ള സൗകര്യം ആണ് ഇതില്‍ ഏറ്റവും പ്രധാനം. കൊച്ചി നഗരത്തിന്റെ കുരുക്കില്‍പെടാതെ കേരളത്തില്‍ എവിടെ നിന്നും അങ്കമാലിയിലും നെടുമ്പാശേരിയിലും എത്താനുകുമെന്നതാണ് മറ്റൊരു പ്ലസ്പോയിന്റ്

കൊച്ചിന്‍ മാസറ്റേഴ്സ് ഗോള്‍ഫ് വിജയകരമായി നടത്താന്‍ കഴിഞ്ഞതോടെയാണ് സിയാല്‍ ഇതേക്കുറിച്ചു ഗൗരവമായി ആലോചന തുടങ്ങിയിരിക്കുന്നത്. കായിക വികസനത്തിനായി ഏക്കറുകള്‍ തന്നെ സിയാലിന്റെ സ്വന്തമായി തന്നെ ഇവിടെയുണ്ട്. വിമാനത്താവളം ഉള്ളതിനാല്‍ വന്‍കിട കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ടു തന്നെ പരിസ്ഥിതിക്കു കോട്ടം വരാതെ കായിക ഇനങ്ങളുടെ വേദിയാക്കി മാറ്റിയെടുക്കാനാകും.

ഇതിന്റെ തുടക്കമായിട്ടായിരിക്കും മോട്ടോര്‍ സ്പോര്‍ട്സിനു സിയാല്‍ വേദിയാകുന്നത്. ഇന്നു രാവിലെ മൂന്നാമത് മഹീന്ദ്ര താര്‍ ഫെസ്റ്റിനും ഓഫ് റോഡ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിനും ഫല്‍ഗ് ഓഫ് നടക്കും. ആറ് സ്‌റ്റേജുകളിലായി നടക്കുന്ന റോഡ് റേസ് ചാമ്പ്യന്‍ഷിപ്പിനായി പ്രത്യേകം ട്രാക്കു തന്നെ ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇതിനുവേണ്ടി കഴിഞ്ഞ ഒരാഴ്ചായായി വിദഗ്ധര്‍ നിര്‍മാണങ്ങള്‍ ആരംഭിച്ചിരുന്നു. കുന്നും കുഴിയും ചെളിയും അടക്കം നിരവധി പ്രതിബന്ധങ്ങള്‍ താണ്ടി വേണം റോഡ് റേസ് ചാമ്പ്യന്‍ഷിപ്പ് ജേതാവാകാന്‍. മൂന്നു വാഹനങ്ങള്‍ അടങ്ങിയതാണ് ഒരു ടീം. മൊത്തം 12 ടീമുകളിലായി 36 വാഹനങ്ങള്‍ ഇവിടെ പങ്കെടുക്കുന്നുണ്ട്. 

കേരളത്തില്‍ നിന്നും നാല് ടീമുകള്‍ പങ്കെടുക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ സവിശേഷത. കേരള അഡ്വഞ്ചര്‍ സ്പോര്‍ട്സ് ക്ലബ്ബ്, കണ്ണൂര്‍ ജീപ്പേഴ്സ്, കോട്ടയം ജീപ്പേഴ്സ്, കണ്ണൂര്‍ റൈഡേഴ്സ് ആന്റ് ഓഫ് റോഡേഴ്സ് എന്നിവയാണിവ. വടക്കു കിഴക്കന്‍ സംസ്ഥനങ്ങളില്‍ നിന്നുള്ള ടീമുകളും എത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന വാഹനങ്ങള്‍ എല്ലാം മോഡിഫൈ ചെയ്തവയാണ്. വാഹനം ദൂര്‍ഘടപാതിയിലൂടെ നീങ്ങുന്നതിനിടെ തലകുത്തനെ വീഴുന്നത് പതിവായതിനാല്‍ അപകടം ഒഴിവാക്കാന്‍ പ്രത്യേക മോഡിഫിക്കേഷനുകള്‍ വാഹനത്തിനകത്തു വരുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ റാലി ഡ്രൈവര്‍മാരായ ഗൗരവ് ഗില്‍, മൂസ ഷെരീഫ്, അമിത് രാജ് ഘോഷ്, അശ്വിന്‍ നായിക് എന്നിവര്‍ എത്തിയിട്ടുണ്ട്. ഇതില്‍ മൂസ ഷെരീഫ് ആണ് മത്സരങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഇതോടനുബന്ധിച്ചു നടത്തുന്ന താര്‍ ഫെസ്റ്റും മത്സരം കാണുവാന്‍ എത്തുന്നവരെ ആകര്‍ഷിക്കും. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രീയ വാഹനമായി മാറിയിരിക്കുകയാണ് ഓഫ് റോഡ് എസ് യു വി എന്നു വിശേഷിപ്പിക്കുന്ന വാഹനമാണ് താര്‍.

ഇതില്‍ സാധാരണ ഉപയോഗത്തില്‍ ആറ് പേര്‍ക്ക് കയറാനാകും. അതേപോലെ 18 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയും. ജീപ്പിന്റെ രൂപവും നാല് സിലിണ്ടര്‍ ഡീസല്‍ എന്നതും മറ്റൊരു സവിശേഷത. സാഹസികത ഇഷ്ടപ്പെടുന്നവരെ ഉള്‍പ്പെടുത്തി മഹീന്ദ്ര താര്‍ റെയ്ഡ് ഓഫ് ഹിമാലയ, ഡെസര്‍ട്ട് സ്റ്റോം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്ന 500 വാഹനങ്ങളും ഇവിടെ താര്‍ ഫെസ്റ്റിനുവേണ്ടി എത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Motorsports Sports Hub Cial, Kochi, News, Kerala, Sports, Airport, Competition.

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal