Follow KVARTHA on Google news Follow Us!
ad

ഓട്ടുകമ്പനിയില്‍ ഇതരസംസ്ഥാന തൊഴിലാളി പ്രസവിച്ചു; അന്വേഷണ ഉദ്യേഗസ്ഥരെ തടഞ്ഞ് കമ്പനിയുടമ

ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന Thrissur, News, Kerala, Women, Police, hospital, Baby, Doctor, Health, Treatment
തൃശൂര്‍: (www.kvartha.com 13.03.2019) ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ചു. തൃശൂര്‍ ആമ്പലൂര്‍ ചിറ്റിശേരിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. അന്വേഷണത്തിനെത്തിയ വനിതാ ഡോക്ടറെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഓട്ടുടമ തടയുകയും അസഭ്യം പറഞ്ഞതായും ആക്ഷേപം. യുവതിയെയും കുഞ്ഞിനെയും പിന്നീട് പോലീസ് സുരക്ഷയില്‍ പുതുക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിച്ച് യുവതിക്കും കുഞ്ഞിനും അടിയന്തര ചികിത്സ നല്‍കണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം കമ്പനിയുടമ നിരാകരിച്ചതോടെയാണ് തര്‍ക്കമായത്. അടിയന്തര സാഹചര്യത്തില്‍ ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്. സംഭവത്തിനിടെ വനിത ഡോക്ടര്‍ക്കുനേരെയും ജീവനക്കാര്‍ക്ക് നേരെയും അസഭ്യം പറഞ്ഞ ഇയാള്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പറയുന്നു.

 Migrant labourer gave birth in bricks company hall at Thrissur, Thrissur, News, Kerala, Women, Police, hospital, Baby, Doctor, Health, Treatment

മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയാണ് ഗര്‍ഭിണിയായ യുവതിയെ ഓട്ടുകമ്പനിയില്‍ താമസിപ്പിച്ചതെന്ന് നെന്മണിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആശുപത്രിയിലേയ്ക്ക് യുവതിയെയും കുഞ്ഞിനെയും മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന്റെ താക്കോല്‍ ഓട്ടുകമ്പനി ഉടമ ഊരിയെടുത്തതായും യഥാസമയം തൊഴിലാളിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Migrant labourer gave birth in bricks company hall at Thrissur, Thrissur, News, Kerala, Women, Police, hospital, Baby, Doctor, Health, Treatment.