Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടി വിട്ടത് തന്നെ അവഹേളിച്ചതിനും വേദനിപ്പിച്ചതിനും; മോഡിയും അമിത് ഷായും അപേക്ഷിച്ചാല്‍ ബി ജെ പിയില്‍ തിരികെ എത്താമെന്ന് എം പി റാം പ്രസാദ് ശര്‍മ

പാര്‍ട്ടി വിട്ടത് തന്നെ അവഹേളിച്ചതിനും വേദനിപ്പിച്ചതിനുമാണെന്നുംNews, Politics, Trending, Lok Sabha, Election, Prime Minister, Narendra Modi, Criticism, BJP, National,
ഗുവാഹത്തി: (www.kvartha.com 18.03.2019) പാര്‍ട്ടി വിട്ടത് തന്നെ അവഹേളിച്ചതിനും വേദനിപ്പിച്ചതിനുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അപേക്ഷിച്ചാല്‍ ബി ജെ പിയില്‍ തിരികെ എത്താമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും എം പി റാം പ്രസാദ് ശര്‍മ

അസമില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു റാം. ലോക്സഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടി വിടുകയായിരുന്നു. പാര്‍ട്ടി തന്നെ അവഗണിച്ചെന്നും, അവഹേളിച്ചെന്നും, വേദനിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

May Return To Party If PM Modi "Requests": Assam Lawmaker Who Quit BJP, News, Politics, Trending, Lok Sabha, Election, Prime Minister, Narendra Modi, Criticism, BJP, National

ഗൂര്‍ഖ സമുദായത്തില്‍പെട്ട ശര്‍മ 2014ല്‍ കന്നിയങ്കത്തില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 86,000 വോട്ടിന് തോല്പിച്ചാണ് ലോക്സഭയില്‍ എത്തിയത്. തേസ്പുരിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ഗൂര്‍ഖകളാണ്.

''1976 മുതല്‍ ആര്‍.എസ്.എസ് സ്വയംസേവകനാണ് ഞാന്‍. എന്റെ രക്തത്തിലും ശ്വാസത്തിലും പ്രസ്ഥാനം മാത്രമാണുള്ളത്. ബി.ജെ.പി വിട്ടതിനു പിന്നാലെ കോണ്‍ഗ്രസ്, ടി.എം.സി, എന്‍.പി.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ എന്തൊക്കെ ഓഫറുകള്‍ വച്ചു നീട്ടിയാലും ശരി, മറ്റൊരു പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ബി.ജെ.പിയില്‍ തിരികെ ചെല്ലാന്‍ സാധിച്ചില്ലെങ്കില്‍ അഭിഭാഷക തൊഴിലിലേക്കുതന്നെ മടങ്ങും, അത്രതന്നെ. തിരികെ ചെല്ലണമെങ്കില്‍ പ്രധാനമന്ത്രി മോഡിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും നേരിട്ട് അഭ്യര്‍ഥിക്കണം എന്നു മാത്രം'' - ശര്‍മ പറഞ്ഞു.

അതേസമയം, ശര്‍മയുടെ രാജി ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. തേസ്പുരില്‍ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി പുതിയ പട്ടിക രൂപീകരിക്കാന്‍ സംസ്ഥാന ഘടകത്തിനോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: May Return To Party If PM Modi "Requests": Assam Lawmaker Who Quit BJP, News, Politics, Trending, Lok Sabha, Election, Prime Minister, Narendra Modi, Criticism, BJP, National.