» » » » » » » » » ഇലക്ട്രിക് തോട്ട വായില്‍ വച്ച് പൊട്ടിച്ച് ഗൃഹനാഥന്റെ ആത്മഹത്യ; വീടിന്റെ വരാന്തയില്‍ സ്‌ഫോടനമുണ്ടാക്കി ജീവനൊടുക്കിയ ഇയാളുടെ തല ചിന്നിച്ചിതറി; കണ്ണുകള്‍ തെറിച്ചുവീണത് അയലത്തെ വീട്ടിലേക്ക്

കാഞ്ഞാര്‍: (www.kvartha.com 14.03.2019) ഇലക്ട്രിക് തോട്ട വായില്‍ വച്ച് പൊട്ടിച്ച് ഗൃഹനാഥന്റെ ആത്മഹത്യ. തൊടുപുഴ പെരുമ്പിള്ളി ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞാര്‍ പാറശ്ശേരിയില്‍ സുരേഷാണ് (53) മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കാഞ്ഞാറില്‍ ഉണ്ടായിരുന്ന വീടും സ്ഥലവും ആറുമാസം മുമ്പ് വിറ്റ സുരേഷും കുടുംബവും അതിനുശേഷം തൊടുപുഴ പെരുമ്പിള്ളി ചിറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ അഞ്ചുമണിയോടെ നേരത്തെ താമസിച്ചിരുന്ന വീടിന്റെ വരാന്തയില്‍ സ്ഫോടനമുണ്ടാക്കിയാണ് ഇയാള്‍ ജീവനൊടുക്കിയത്.

Man suicide by using blasting materials, Suicide, Local-News, News, Dead Body, Police, Natives, Kerala.

വീട്ടില്‍ താമസക്കാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. സ്ഫോടന ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ തലചിന്നിച്ചിതറിയ നിലയില്‍ സുരേഷിനെ കാണുകയായിരുന്നു. ഒന്നിലധികം ഇലക്ട്രിക് തോട്ടകള്‍ വായില്‍വെച്ച് പൊട്ടിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. പൊട്ടാത്ത ഒരു തോട്ട സമീപത്തുനിന്നും കണ്ടെത്തി.

സ്ഫോടനത്തില്‍ സുരേഷിന്റെ തല പൂര്‍ണമായും തകര്‍ന്നു. കണ്ണുകള്‍ സമീപത്തെ വീടിന്റ മതിലില്‍ നിന്നും കണ്ടെത്തി. കഴുത്തിന് താഴേക്ക് കാര്യമായ പരിക്കില്ല. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗം വിശദമായ പരിശോധന നടത്തി.

കാഞ്ഞാര്‍ എസ്.ഐ ആര്‍.സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ആയച്ചു. ഭാര്യ: രേണു. മക്കള്‍: അഖില, അര്‍ജുന്‍, ജഗന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man suicide by using blasting materials, Suicide, Local-News, News, Dead Body, Police, Natives, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal