» » » » » » » » ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങള്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തി

മറയൂര്‍ : (www.kvartha.com 11.03.2019) ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങള്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തി. ഇന്ദ്രാനഗര്‍ പട്ടത്തലച്ചി ഭാഗത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറയൂര്‍ പട്ടിക്കാട് സ്വദേശി രാംകുമാര്‍(36), കുട്ടാംകുഴി സ്വദേശിനി സുശീല(36) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

2001 ല്‍ ആദിവാസി പുനരധിവാസ കോളനിയായി പരിഗണിച്ച ഇവിടെ ഒട്ടേറെ വീടുകളില്‍ ആള്‍ത്താമസമില്ല. വിവരമറിഞ്ഞ് മറയൂര്‍ അഡീഷനല്‍ എസ്ഐ ടി.ആര്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. രാംകുമാറിന്റെ ഡ്രൈവിങ് ലൈസന്‍സും സുശീലയുടെ എടിഎം കാര്‍ഡുമാണ് തിരിച്ചറിയാന്‍ സഹായിച്ചത്. ഇരുവരുടെയും ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

Man and woman found dead inside house, News, Dead Body, Kottayam, Police, Probe, Kerala

ഒരാഴ്ച മുന്‍പ് ഇവരെ കാണാതായിരുന്നു. മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Man and woman found dead inside house, News, Dead Body, Kottayam, Police, Probe, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal