» » » » » » » » » » » 2 വര്‍ഷത്തോളം തുടര്‍ച്ചയായ ലൈംഗിക പീഡനം ; അസഹ്യമായതോടെ പത്രാധിപരെ കൊന്നു, മാധ്യമ പ്രവര്‍ത്തക അറസ്റ്റില്‍; മൃതദേഹം കണ്ടെത്തിയത് പാലത്തിനുചുവട്ടില്‍

മുംബൈ: (www.kvartha.com 19.03.2019) കാണാതായ പത്രാധിപരുടെ മൃതദേഹം പാലത്തിനുചുവട്ടില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ പരിശീലന പത്രപ്രവര്‍ത്തകയെ പോലീസ് അറസ്റ്റുചെയ്തു. മുംബൈയില്‍ നിന്നിറങ്ങുന്ന 'ഇന്ത്യ അണ്‍ബൗണ്ട് ' എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേ(45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാണ്ഡേയെ കാണാതായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഭിവണ്‍ഡിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്ചയാണ് പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്. പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് ട്രെയിനി അങ്കിത ശര്‍മ(24) യാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പത്രാധിപരുടെ പീഡനം സഹിക്കവയ്യാതെയാണ് കൊല നടത്തിയതെന്ന് യുവതി പോലീസിനോട് തുറന്നുപറഞ്ഞു. അങ്കിതയ്‌ക്കൊപ്പം ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത പ്രസാധകനായ സതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Maharashtra: Woman Killed Magazine Editor For Alleged immoral Harassment, Say Police, Mumbai, Murder, Crime, Criminal Case, Complaint, Police, Arrested, Woman, National

ചെറുകിടപ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബരജീവിതം നയിച്ചിരുന്നയാളാണ് പാണ്ഡേ. മീരാറോഡില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന പാണ്ഡേ മുംബൈയിലെ രാഷ്ട്രീയനേതാക്കളുമായും ഉദ്യോഗസ്ഥപ്രമുഖരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അങ്കിത ഇന്ത്യ അണ്‍ബൗണ്ടില്‍ പാണ്ഡെയുടെ അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷമായി പാണ്ഡേ തന്നെ ലൈംഗികമായി ചൂഷണംചെയ്യുന്നുണ്ടെന്നും പലവട്ടം അപേക്ഷിച്ചിട്ടും ഉപദ്രവം തുടര്‍ന്നുവെന്നും കേസില്‍ അറസ്റ്റിലായ യുവതി പോലീസി നോട് പറഞ്ഞു.

ഒടുവില്‍ സഹികെട്ടപ്പോള്‍ മാസികയുടെ പ്രസാധകന്റെ സഹായത്തോടെ കൊല നടത്തിയെന്നും യുവതി പറഞ്ഞു. ഒരുസ്ഥലം കാണിച്ചുകൊടുക്കാനുണ്ടെന്നുപറഞ്ഞാണ് വെള്ളിയാഴ്ച പാണ്ഡേയെ ഭിവണ്‍ഡിയിലേക്ക് കൊണ്ടുപോയത്. പാലത്തിന് താഴെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പ്രോട്ടീന്‍ പൗഡര്‍ വെള്ളത്തില്‍ കലക്കിനല്‍കി. ഇതോടെ ബോധം നഷ്ടമായ പാണ്ഡേയെ കഴുത്തുഞെരിച്ച് കൊന്നു. പ്രസാധകന്റെ സഹായത്തോടെ മൃതദേഹം പുഴയിലേക്ക് തട്ടുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maharashtra: Woman Killed Magazine Editor For Alleged immoral Harassment, Say Police, Mumbai, Murder, Crime, Criminal Case, Complaint, Police, Arrested, Woman, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal