Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബി.ജെ.പിയിലും അനിശ്ചിതത്വം തുടരുന്നു,ചോദിച്ച മണ്ഡലമില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാക്കള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തികളെ പ്രഖ്യാപിച്ചപ്പോള്‍, ബി ജെ പിയില്‍ News, New Delhi, National, BJP, Election, Trending,
ന്യൂഡല്‍ഹി:(www.kvartha.com 17/03/2019) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തികളെ പ്രഖ്യാപിച്ചപ്പോള്‍, ബി ജെ പിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള അനിശ്ചിതത്വം തുടരുന്നു. തങ്ങള്‍ ഉദ്ദേശിച്ച മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് നേതാക്കളുടെ നിലപാട്. കോഴിക്കോട് മണ്ഡലം വേണ്ടെന്ന് എം.ടി.രമേശും ആറ്റിങ്ങലില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ശോഭാ സുരേന്ദ്രനും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തൃശൂരില്‍ കെ.സുരേന്ദ്രനെയും പത്തനംതിട്ടയില്‍ പിള്ളയെയും മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ധാരണയെന്നാണ് വിവരം. ആലപ്പുഴ മണ്ഡലത്തില്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

News, New Delhi, National, BJP, Election, Trending,Lok Sabha Elections BJP's leaders claim they can not contest if there is no constituency

ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം കേരളത്തിലേക്കുള്ള ആദ്യഘട്ട പട്ടികയും ശനിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. കേരളഘടകം തയ്യാറാക്കിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചര്‍ച്ചകളില്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശ്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാര്‍ എന്നിവരും പങ്കെടുത്തു. എന്നാല്‍ കേരള ഘടകം തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വരുത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.

അതേ സമയം മത്സരിക്കാനില്ലെന്ന നിലപാട് തുടരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത യോഗത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ചയായെങ്കിലും തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിക്കാനായില്ലെന്നാണ് സൂചന.

തുഷാറിനു വേണ്ടി മാറ്റിവച്ച തൃശൂരില്‍ പരിഗണിച്ച കെ. സുരേന്ദ്രന്, അദ്ദേഹത്തിനു താത്പര്യമുള്ള പത്തനംതിട്ട നല്‍കാമെന്ന് നിര്‍ദ്ദേശം വന്നെങ്കിലും പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും എം.ടി. രമേശിനും പുറമേ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൂടി മണ്ഡലം മോഹിച്ച് എത്തിയതാണ് പുതിയ തര്‍ക്കത്തിനു കാരണം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സീറ്റില്‍ മാത്രമാണ് തര്‍ക്കമില്ലാതിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, BJP, Election, Trending,Lok Sabha Elections BJP's leaders claim they can not contest if there is no constituency