Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളായി മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും ജനവിധി തേടും

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് Kozhikode, News, Politics, Malappuram, Trending, Lok Sabha, Election, Kunhalikutty, Kerala,
കോഴിക്കോട്: (www.kvartha.com 09.03.2019) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും ജനവിധി തേടും .  എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. ശനിയാഴ്ചയോ ഞായറാഴ്ചയോ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.

ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറ്റണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് നേതൃത്വത്തില്‍ ആശയക്കുഴപ്പം ഉടലെടുക്കുകയും ചെയ്തു. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറ്റണം എന്ന ആവശ്യം പൊന്നാനിയിലെ മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ഉയര്‍ത്തിയത് .

Kunhalikutty, ET Mohammed Basheer likely to continue as IUML candidates, Kozhikode, News, Politics, Malappuram, Trending, Lok Sabha, Election, Kunhalikutty, Kerala

നിലവില്‍ രണ്ടു സീറ്റുകള്‍ മാത്രമേ മുസ്ലീം ലീഗിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കൂ എന്ന് യുഡിഎഫ് അറിയിക്കുകയും ചെയ്തിരുന്നു .

ലോക്സഭയില്‍ മൂന്നു സീറ്റുകള്‍ നല്‍കണമെന്ന ആവശ്യത്തില്‍ നിന്നും മുസ്ലീം ലീഗ് ഇതോടെ പിന്മാറിയിരിക്കയാണ്. രണ്ടു മണ്ഡലങ്ങളിലും സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും മത്സരിക്കുന്നത്.

അതേസമയം മറ്റൊരു ആവശ്യം ലീഗ് മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്നാം സീറ്റിനു പകരം ഒരു രാജ്യസഭ സീറ്റ് നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം.
രണ്ടാമത്തെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kunhalikutty, ET Mohammed Basheer likely to continue as IUML candidates, Kozhikode, News, Politics, Malappuram, Trending, Lok Sabha, Election, Kunhalikutty, Kerala.