Follow KVARTHA on Google news Follow Us!
ad

എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തതിന് പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ എസ് രാധാകൃഷ്ണന്‍ ബിജെപി അംഗത്വം സ്വീകരിച്ചു; അമിത് ഷാ മെമ്പര്‍ഷിപ്പ് നല്‍കി

എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ പി എസ് സി News, New Delhi, NDA, BJP, Election, Trending, National,
ന്യൂഡല്‍ഹി:(www.kvartha.com 17/03/2019) എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ പി എസ് സി ചെയര്‍മാനുമായ കെ എസ് രാധാകൃഷ്ണന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തിന് മെമ്പര്‍ഷിപ്പ് നല്‍കി. ആലപ്പുഴയില്‍ ബിജെപി സീറ്റില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ദേശീയനേതാക്കള്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു.

കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കൂടിയായിരുന്നു കെ എസ് രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനിയായാണ് അദ്ദേഹം പി എസ് സി ചെയര്‍മാനായത്. 16 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വേദികളില്‍ ശക്തമായ നിലപാടെടുത്തയാളാണ് കെ എസ് രാധാകൃഷ്ണന്‍.

News, New Delhi, NDA, BJP, Election, Trending, National,KS Radhakrishnan got BJP membership


സജീവരാഷ്ട്രീയക്കാര്‍ക്ക് പുറമേ വിദ്യാഭ്യാസ സാമൂഹിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഉള്‍പ്പെടുത്തിയാകണം സ്ഥാനാര്‍ത്ഥി പട്ടികയെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് കെ എസ് രാധാകൃഷ്ണനെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തത്. സംസ്ഥാന നേതാക്കള്‍ നല്‍കിയ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ദേശീയനേതാക്കള്‍ അദ്ദേഹത്തെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസ് ബന്ധമുണ്ടായിരുന്ന കൂടുതല്‍ പേര്‍ക്ക് കേരളത്തിലും ബിജെപി സ്വീകാര്യമാകുന്നുവെന്ന ധ്വനിയുണ്ടാക്കാന്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, NDA, BJP, Election, Trending, National,KS Radhakrishnan got BJP membership