Follow KVARTHA on Google news Follow Us!
ad

കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു

കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥSrinagar, News, Terror Attack, Gun attack, Police, Dead, hospital, Treatment, National,
ശ്രീനഗര്‍: (www.kvartha.com 16.03.2019) കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്‍ ആണ് മരിച്ചത്. വീടിനു പുറത്തു വെച്ചാണ് ഇവര്‍ക്ക് തീവ്രവാദിയുടെ വെടിയേല്‍ക്കുന്നത്. ഗുരുതരമായ പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Jammu and Kashmir: Woman SPO Khushboo Jan shot dead in Shopian by militants, Srinagar, News, Terror Attack, Gun attack, Police, Dead, Hospital, Treatment, National

ഷോപിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈന്യം തീവ്രവാദിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ അപലപിച്ച പോലീസ് കുടുംബത്തെ അനുശോചനം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jammu and Kashmir: Woman SPO Khushboo Jan shot dead in Shopian by militants, Srinagar, News, Terror Attack, Gun attack, Police, Dead, Hospital, Treatment, National.