Follow KVARTHA on Google news Follow Us!
ad

ഒരു ഭാഗത്ത് ഗോ സംരക്ഷണം; മറുവശത്ത് ബീഫ് കയറ്റുമതി തകൃതി; കയറ്റുമതിയുടെ 47 ശതമാനവും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍

ഒരു ഭാഗത്ത് ഗോ സംരക്ഷണം നാഴികക്ക് നാല്‍പതുവട്ടം പറയുകയും അതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്ന ബിജെപിയുടെ ഒത്താശയോടെ തന്നെ മറുവIndia, News, National, UP, Yogi Adityanath, BJP, RSS, India’s beef exports rise under Modi govt despite Hindu vigilante campaign at home
ലഖ്‌നൗ: (www.kvartha.com 26.03.2019) ഒരു ഭാഗത്ത് ഗോ സംരക്ഷണം നാഴികക്ക് നാല്‍പതുവട്ടം പറയുകയും അതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്ന ബിജെപിയുടെ ഒത്താശയോടെ തന്നെ മറുവശത്ത് ബീഫ് കയറ്റുമതി തകൃതിയായി നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ ബീഫ് കയറ്റുമതിയുടെ 4.78 ശതമാനവും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണെന്നാണ് റിപോര്‍ട്ട്. ഗോസംരക്ഷണത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്ത് ലാഭം കൊയ്യുന്നത്. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡി) യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവര്‍ പോലും പശു സംരക്ഷകരുടെ ആക്രമണത്തിന് തുടര്‍ച്ചയായി ഇരയാകുന്ന നാടാണ് ഉത്തര്‍പ്രദേശ് എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കണം. 2016-2017ല്‍ 13,30,013 മെട്രിക് ടണ്‍ ഇറച്ചി ഇന്ത്യ കയറ്റുമതി ചെയ്തപ്പോള്‍ 2017-18ല്‍ ഇത് 13,48,225 മെട്രിക് ടണ്‍ ആയി വര്‍ധിച്ചു. രണ്ട് ശതമാനത്തോളമാണ് വര്‍ധന. അതേ സമയം ഇറച്ചി കയറ്റുമതിയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടെങ്കിലും മൂല്യത്തില്‍ 314.71 കോടി രൂപയുടെ കുറവാണുള്ളത്. വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ബീഫ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. 2016 - 17 കാലയളവില്‍ കയറ്റുമതി മൂല്യം 26,303.16 കോടി രൂപയായിരുന്നത് 2017-18ല്‍ 25,988.45 കോടിയായി കുറഞ്ഞു.


Keywords: India, News, National, UP, Yogi Adityanath, BJP, RSS, India’s beef exports rise under Modi govt despite Hindu vigilante campaign at home