Follow KVARTHA on Google news Follow Us!
ad

ഐഎംഎ ട്രോമ റെസ്‌ക്യൂ ആശുപത്രി ശൃംഖല നിലവില്‍ വന്നു

അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളും അടിയന്തിരമായി ആംബുലന്‍സ് എത്തിക്കുന്നതിനായി ഐഎംഎ നടത്തുന്നThiruvananthapuram, News, Kerala, hospital, Technology, Health, Ambulance
തിരുവനന്തപുരം: (www.kvartha.com 11.03.2019) അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളും അടിയന്തിരമായി ആംബുലന്‍സ് എത്തിക്കുന്നതിനായി ഐഎംഎ നടത്തുന്ന 91 88 100 100 എന്ന അത്യാവശ്യ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം ആശുപത്രി ശൃംഖല നിലവില്‍ വന്നു.

കേരളത്തിലെ നിലവിലെ ട്രോമ റെസ്‌ക്യു ഇനിഷ്യറ്റീവ് ഭാഗമായ ആയിരത്തോളം ആംബുലന്‍സുകള്‍ക്ക് പുറമെ അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കുന്ന ആശുപത്രികളെയാണ് ശൃംഖലയുടെ ഭാഗമാക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും ലീഡ് സെന്റര്‍ എന്നറിയപ്പെടുന്ന ആശുപത്രി ശൃംഖല ഇതിനകം രൂപീകരിച്ചു കഴിഞ്ഞു.

അടിയന്തിര ഘട്ടങ്ങളിലോ, മറ്റോ ആംബുലന്‍സ് സൗകര്യം ലഭ്യമായില്ലെങ്കില്‍ ലീഡ് സെന്ററില്‍ നിന്നുള്ള ആംബുലന്‍സുകള്‍ അപകട രക്ഷ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ട്രോമ ലീഡ് സെന്റര്‍ പദവി നല്‍കി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ. സന്തോഷ് കുമാറിന് ട്രോമ ലീഡ് സെന്റര്‍ പദവിയുടെ രേഖ കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

IMA Troma Rescue Hospital was established, Thiruvananthapuram, News, Kerala, hospital, Technology, Health, Ambulance

ചടങ്ങില്‍ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍, സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ട്രൈ പദ്ധതിയുടെ സംസ്ഥാന സെക്രട്ടറിയും ഇന്‍ടെക്ക് സംസ്ഥാന ചെയര്‍മാനുമായ ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ട്രൈ പദ്ധതിയുടെ വൈസ് പ്രസിഡന്റും ഇന്‍ടെക്കിന്റെ സംസ്ഥാന കണ്‍വീനറുമായ ഡോ. ജോണ്‍ പണിക്കര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IMA Troma Rescue Hospital was established, Thiruvananthapuram, News, Kerala, hospital, Technology, Health, Ambulance.