» » » » » » » » » അയാം ദ ബോസ്.. മിണ്ടിപ്പോകരുത്; ബിജെപി നേതാക്കളോട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ; യോഗത്തില്‍ തര്‍ക്കം

തിരുവനന്തപുരം: (www.kvartha.com 13.03.2019) മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനില്‍ സൗകര്യം പോരെന്ന് ചൂണ്ടിക്കാട്ടി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളോട് മിണ്ടിപ്പോകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തെ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തര്‍ക്കമുണ്ടായത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനിലാണ് സര്‍വകക്ഷിയോഗം വിളിച്ചത്. ചര്‍ച്ചനടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സൗകര്യമില്ലെന്ന് പറഞ്ഞാണ് ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് ഓഫീസറും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനിടെ 'അയാം ദ ബോസ്' എന്ന് ടിക്കാറാം പറഞ്ഞു. 'നിങ്ങളല്ല ബോസ്' എന്ന് ബിജെപിയും പ്രതികരിച്ചു.

I'm the boss, Election officer Tikkaram Meena says, Thiruvananthapuram, News, Kerala, Election, BJP, Election Commission, Politics

ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയും പദ്മകുമാറുമാണ് യോഗത്തിനെത്തിയത്. മറ്റ് പാര്‍ട്ടി നേതാക്കളും സ്ഥല പരിമിതിയെ കുറിച്ച് പരാതി ഉന്നയിച്ചു. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചു. സാധാരണ ഈ ക്യാബിനിലല്ല സര്‍വകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു.

Keywords: I'm the boss, Election officer Tikkaram Meena says, Thiruvananthapuram, News, Kerala, Election, BJP, Election Commission, Politics.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal