» » » » » » » » » നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാന്‍ യൂട്യൂബ് വീഡിയോ നോക്കി പ്രസവം; അവിവാഹിതയായ യുവതിയും കുഞ്ഞും മരിച്ചു

ലക്‌നൗ: (www.kvartha.com 12.03.2019) നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാന്‍ യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുക്കാന്‍ ശ്രമിച്ച അവിവാഹിതയായ യുവതിയും കുഞ്ഞും മരിച്ചു. ലഖ്നൗവിലെ ബിലാദ്പൂറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍ തിങ്കളാഴ്ച രാവിലെയാണ് വിവരം പുറംലോകം അറിഞ്ഞത്.

നാട്ടുകാരും വീട്ടുകാരും അറിഞ്ഞാലുണ്ടാകുന്ന നാണക്കേട് കാരണമാണ് ഇത്തരത്തിലൊരു കൃത്യം 26കാരിയായ യുവതി നടത്തിയത്. ഒറ്റക്ക് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു യുവതി. ബഹ്‌റൈക്ക് നിവാസിയായ യുവതി സംഭവം നടക്കുന്നതിന് നാല് ദിവസം മുന്‍പാണ് വീട് വാടകയ്ക്ക് എടുത്തത്.

Gorakhpur woman attempts to deliver baby watching YouTube, both die, News, Dead Body, Dead, Pregnant Woman, Police, YouTube, National

മുറിക്ക് പുറത്ത് രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട് തിങ്കളാഴ്ച രാവിലെ അയല്‍വാസി വിവരം വീടിന്റെ ഉടമയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമ രവി ഉപാധ്യായ സ്ഥലത്തെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് യുവതിയേയും കുഞ്ഞിനേയും മരിച്ചനിലയില്‍ കാണുന്നത്. ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മുറിയില്‍ നിന്ന് യുവതിയുടെ സ്മാര്‍ട്ട് ഫോണും കത്രികയും ബ്ലയ്ഡും കുറച്ച് നൂലും പോലീസിന് ലഭിച്ചു. യുവതി യൂ ട്യൂബ് വഴി എങ്ങനെ സുഖമായി പ്രസവിക്കാം എന്ന് നോക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരം യുവതിയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും അവരാണ് യുവതി അവിവാഹിതയാണെന്ന് അറിയിച്ചതെന്നും പോലീസ് പറഞ്ഞു.

യുവതി വീട് വാടകയ്‌ക്കെടുമ്പോള്‍ തനിച്ച് താമസിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രസവ സംബന്ധമായ കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ തന്റെ അമ്മ ഇവിടെ എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും, ആധാര്‍ കാര്‍ഡും മറ്റും കാണിച്ചാണ് താന്‍ അവര്‍ക്ക് വീട് നല്‍കിയതെന്നും വീട്ടുടമ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം തുടര്‍ന്നുള്ള അന്വേഷണങ്ങളോട് ബന്ധുക്കള്‍ വിമുഖത കാട്ടിയെന്ന് പോലീസ് പറഞ്ഞു.


Keywords: Gorakhpur woman attempts to deliver baby watching YouTube, both die, News, Dead Body, Dead, Pregnant Woman, Police, YouTube, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal