Follow KVARTHA on Google news Follow Us!
ad

പ്രളയത്തില്‍ നിന്നും വരള്‍ച്ചയിലേക്ക്, ലക്ഷങ്ങള്‍ കടം ; നെല്‍കര്‍ഷകര്‍ ആത്മഹത്യാ വക്കില്‍

പ്രളയം തകര്‍ത്ത് എറിഞ്ഞ ചെങ്ങന്നൂരില്‍ പച്ച പിടിക്കാന്‍ തുള്ളി വെള്ളം കിട്ടാതെ പാടങ്ങള്‍ News, Kerala, Farmers, farmers are facing drought
ചെങ്ങന്നൂര്‍:(www.kvartha.com 17/06/2019) പ്രളയം തകര്‍ത്ത് എറിഞ്ഞ ചെങ്ങന്നൂരില്‍ പച്ച പിടിക്കാന്‍ തുള്ളി വെള്ളം കിട്ടാതെ പാടങ്ങള്‍ വീണ്ടുകീറി നെല്‍കൃഷി കരിഞ്ഞ് ഉണങ്ങുന്നു.പ്രളയത്തിനു ശേഷം നവംബര്‍ മാസത്തിലെ മഴ കഴിഞ്ഞ് കൃഷി ഇറക്കിയ 50 ലേറെ കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്..എല്ലാം നഷ്ട്ടപ്പെട്ട ശേഷവും ജീവിതം 'പച്ച' പിടിപ്പിക്കാനായി വീണ്ടും കാര്‍ഷിക വൃര്‍ദ്ധിയിലേക്ക് തിരിഞ്ഞ കര്‍ഷകരെ കാത്തിരുന്നത് കടുത്ത വേനല്‍ വറുതിയാണന്ന് അറിഞ്ഞിരുന്നില്ല.

 News, Kerala, Farmers, farmers are facing drought, Government, Water,


പ്രളയം ഏറെ നാശം വിതച്ച പാണ്ടനാട് പഞ്ചായത്തില്‍ കീഴ്‌വമ്മഴിപാടശേഖരത്തിലെ 63 ഹെക്ടര്‍ പാടശേഖരത്തില്‍ നെല്‍കൃഷി ചെയ്യ്തവര്‍ക്കാണ് കുലച്ച നെല്‍ച്ചെടി ഉണങ്ങി കരിഞ്ഞ് പോയത്.120 ദിവസം കൊണ്ട് നല്ല വിളവ് ലഭിക്കുന്ന ഉമാ വിത്താണ് വിതച്ച് ഞാറാക്കി പാടത്ത് നട്ടത്.പ്രളയ ശേഷം പാടത്ത് ഡാമിലെ ചെളി നിറഞ്ഞ് കിടന്നതിനാല്‍ മൂന്ന് പ്രാവിശ്യം ഉഴുത് മറിച്ചാണ് പാടശേഖരം ഞാറിറക്കാന്‍ പാകപ്പെടുത്തി ഒരുക്കി എടുത്തത്. ഒരു ഏക്കറിന് 9000 രൂപ നിരക്കിലാണ് 63 ഹെക്ടര്‍ പാടത്ത് നെല്‍കൃഷി ഇറക്കിയത്. പത്ത് ഏക്കറില്‍ അധികം കൃഷിയിറക്കിയ പാണ്ടനാട്ടിലെ കര്‍ഷന്‍ പറയുന്നത്

ജലസേചനം എത്തിക്കാമെന്ന് പഞ്ചായത്തിലെ അടക്കം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയിരുന്നു എന്നാണ്. ഈ ഉറപ്പിലാണ് പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടിട്ടും കടവും ലോണും എടുത്ത് കൃഷി ഇറക്കാന്‍ തങ്ങള്‍ തയ്യറായതെന്ന് കര്‍ഷകര്‍ പറയുന്നു.

സര്‍ക്കാര്‍ വിതരണം ചെയ്യ്ത കൃഷി ഓഫീസില്‍ നിന്നും വാങ്ങിയ നല്ലയിനം വിത്തായിരുന്നു കൃഷിക്ക് ഉപയോഗിച്ചത്. ഞാര്‍ നട്ടതിനു ശേഷം ഒരുവളം വിതരണം മാത്രമേ നടത്തിയിരുന്നുള്ളു. ദിനവും വെള്ളം കിട്ടാത്തിനാല്‍ പിന്നീട് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തൊട്ട് അടുത്തുള്ള പമ്പാനദിയില്‍ നിന്നും മിത്ര മഠം പമ്പ് ഹൗസില്‍ എത്തുന്ന വെള്ളമാണ് കഴിഞ്ഞ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രളയക്കെടുതിയില്‍ പമ്പ് ഹൗസിന് കെടുപാടുകള്‍ വരുകയും കനാലുകള്‍ ചിലയിടത്ത് പൊട്ടുകയും ചെയ്യ്തതോടെ ജലസേചനം ( ലിഫ്റ്റ് ഇറിഗേഷന്‍ ) എന്ന കടമ്പ കടക്കാന്‍ കഴിയാതെ വരുകയും വേനല്‍ വറുതി ഇക്കുറി നേരത്തെ വന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറി. യഥാക്രമം വെള്ളം എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്രാവിശ്യം നൂറ് മേനി വിളവെടുത്ത് പ്രളയം തകര്‍ത്ത ഞങ്ങള്‍ക്ക് പച്ച പിടിക്കാന്‍ ഒരു അവസരമായിരുന്നെന്ന് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Farmers, farmers are facing drought, Government, Water,