Follow KVARTHA on Google news Follow Us!
ad

കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന കാറിന്റെ ക്രൂസ് സംവിധാനം തകരാറിലായി; മരണത്തെ മുഖാമുഖം കണ്ട യുവാവിനെ സാഹസികമായി രക്ഷിച്ച് വീണ്ടും ദുബൈ പോലീസ്

കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന കാറിന്റെ ക്രൂസ് സംവിധാനം Police, News, Accident, Youth, Trending, Dubai, Vehicles, Gulf, World,
റാസല്‍ഖൈമ: (www.kvartha.com 14.03.2019) കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന കാറിന്റെ ക്രൂസ് സംവിധാനം തകരാറിലായി. മരണത്തെ മുഖാമുഖം കണ്ട യുവാവിനെ സാഹസികമായി രക്ഷിച്ച് വീണ്ടും ദുബൈ പോലീസ് മാതൃകയായി.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. യു.എ.ഇ സ്വദേശിയായ യുവാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനം തകരാറിലാവുകയായിരുന്നു.

Driver loses control of car at 140kmph in UAE as cruise control fails,Police, News, Accident, Youth, Trending, Dubai, Vehicles, Gulf, World

140കിലോമീറ്റര്‍ വേഗതയിലാണ് അപകടസമയത്ത് ഇയാള്‍ കാര്‍ ഓടിച്ചിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ഇയാള്‍ യു.എ.ഇ പോലീസിന്റെ സഹായം തേടുകയായിരുന്നു. മരണത്തെ മുഖാം മുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്ന് പിന്നീട് യുവാവ് പറഞ്ഞു.

റാസല്‍ഖൈമ ട്രാഫിക്ക് മേധാവിയായ കേണല്‍ അഹമ്മദ് അല്‍ സം അല്‍ നഖ്ബിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ ഒരു സംഘം പോലീസ് വ്യൂഹം ഉടന്‍ കുതിച്ചെത്തി. പോലീസ് പട്രോളിംഗ് വാഹനങ്ങള്‍ റോഡിലെ തിരക്ക് കുറയ്ക്കാനായി മറ്റ് വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കാനുള്ള നടപടികളും സ്വീകരിച്ചു.

ഇതിനിടെ പോലീസ് ഫോണിലൂടെ യുവാവുമായി ബന്ധപ്പെട്ട് വാഹനം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും യുവാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒടുവില്‍ നിയന്ത്രണവിധേയമാക്കിയ വാഹനം സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്നും പോലീസ് യുവാവിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Driver loses control of car at 140kmph in UAE as cruise control fails,Police, News, Accident, Youth, Trending, Dubai, Vehicles, Gulf, World.