Follow KVARTHA on Google news Follow Us!
ad

കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ച് തുപ്പാനും വയ്യ; കരിക്കകം ക്ഷേത്രത്തില്‍ നടതുറന്നപ്പോഴുള്ള ദേവസ്വം മന്ത്രിയുടെ കളി കണ്ട് അന്തംവിട്ട് ഭക്തര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

കരിക്കകം ക്ഷേത്രത്തില്‍ നടതുറന്നപ്പോഴുള്ള ദേവസ്വം മന്ത്രിയുടെ കളി കണ്ട് അന്തംവിട്ടിരിക്കുകയാണ് ഭക്തര്‍. സംഭവത്തിന്റെ വീDevaswam minister Kadakampalli Surendran in Karikkakam temple, Kerala, Thiruvananthapuram, News, Devaswom, Minister, Politics, Religion, Video,
തിരുവനന്തപുരം:  (www.kvartha.com 19.03.2019) കരിക്കകം ക്ഷേത്രത്തില്‍ നടതുറന്നപ്പോഴുള്ള ദേവസ്വം മന്ത്രിയുടെ കളി കണ്ട് അന്തംവിട്ടിരിക്കുകയാണ് ഭക്തര്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയയും. തിരുവനന്തപുരം കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാലയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ച് തുപ്പാനും വയ്യ എന്ന അവസ്ഥയിലായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
Devaswam minister Kadakampalli Surendran in Karikkakam temple, Kerala, Thiruvananthapuram, News, Devaswom, Minister, Politics, Religion, Video.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലം ഇടതുസ്ഥാനാര്‍ത്ഥി സി ദിവാകരനോടൊപ്പമാണ് ദേവസ്വം മന്ത്രി എത്തിയത്. നടതുറക്കുമ്പോള്‍ ഇരുവരും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ചുറ്റു കൂടിയവരെല്ലാം ദൈവത്തെ തൊഴുതെങ്കിലും കടകംപള്ളി എന്ത് ചെയ്യണമെന്നറിയാതെ ഉരുണ്ടുകളിച്ചു. ഏതോ വിദ്വാന്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തൊഴുത് വണങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും വ്യക്തമായും ചെയ്യാന്‍ കടകംപള്ളി തയ്യാറാകുന്നില്ല. ഇടയ്ക്ക് കൈ ഉയര്‍ത്തി തൊഴാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നീട് പൂര്‍ണമായി ചെയ്യാതെ താഴ്ത്തുന്നു. എന്നാല്‍ നല്ല ഭക്തിയോടെ തന്നെ നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അതേസമയം തിരുവനന്തപുരം സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ കൂസലില്ലാതെയാണ് നില്‍ക്കുന്നത്. അവസാനം അദ്ദേഹം ശരിക്ക് തൊഴുതുവണങ്ങാനും തയ്യറായി. തൊട്ടടുത്ത് കുമ്മനം രാജശേഖരനുമുണ്ടായിരുന്നു.

അമ്പലങ്ങളും പള്ളികളും കയറിയിറങ്ങിയും കല്യാണവീടുകളും മരണവീടുകളും സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. കടുത്ത വേനല്‍ച്ചൂടിലും ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ടത്തിലേക്ക് നീങ്ങാന്‍ എല്‍ഡിഎഫ് തയ്യാറെടുക്കുമ്പോള്‍ യുഡിഎഫ് ഒന്നാംഘട്ട പ്രചരണത്തിന് തുടക്കം കുറിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരും തിങ്കളാഴ്ച കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയില്‍ സജീവമായി പങ്കെടുത്തിരുന്നു. കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാല്‍ പ്രചരണരംഗത്ത് സജീവമായിട്ടില്ല.



Keywords: Devaswam minister Kadakampalli Surendran in Karikkakam temple, Kerala, Thiruvananthapuram, News, Devaswom, Minister, Politics, Religion, Video.